Connect with us

Kerala

വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ച് അപകടം

Published

on

Share our post

തിരുവനന്തപുരം : തിരുവനന്തപുരം മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നി​ഗമനം. കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share our post

Kerala

വാക്ക് പാലിച്ച് സർക്കാർ; കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഏപ്രില്‍ 30ന് അക്കൗണ്ടിലെത്തി

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഏപ്രില്‍ മുപ്പതിന് അക്കൗണ്ടിലെത്തി. മുഴുവന്‍ ജീവനക്കാര്‍ക്കും മെയ് മാസത്തെ ശമ്പളമാണ് ഇന്നലെ അക്കൗണ്ടില്‍ എത്തിയത്. ഓവര്‍ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്താണ് ശമ്പളം നല്‍കിയത്. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ശമ്പളം കൃത്യമായി നല്‍കുമെന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞമാസം മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി മുതല്‍ ശമ്പളം ലഭ്യമായി തുടങ്ങിയത്. മന്ത്രി നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ച് കോടി ആറു ലക്ഷം രൂപ എത്തിയത്.


Share our post
Continue Reading

Kerala

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല: ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനം

Published

on

Share our post

കായിക പരിശോധനയുടെ കൂടി അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യത ആവില്ല. ആഭ്യന്തരം, വനം-വന്യജീവി, ഗതാഗതം, എക്സൈസ് വകുപ്പുകളിലെ യൂണിഫോം തസ്തികകളിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മറ്റെല്ലാ യോഗ്യതകൾ ഉണ്ടെങ്കിലും ഉന്തിയ പല്ലിന്റെ പേരിൽ ഉദ്യോഗാർഥികളെ ഒഴിവാക്കുന്നതുമായി ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളിൽ ഇത് സംബന്ധിച്ച് വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kerala

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; 76കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Published

on

Share our post

കൊട്ടാരക്കര : കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ കൊലപാതക വിവരം മൂത്ത് മകളെ വിളിച്ചറിയിറിയിക്കുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലെ മുൻ ജീവനക്കാരിയാണ് കൊലപ്പെട്ട ഓമന. ഇളയ മകൾക്കൊപ്പമായിരുന്നു ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ 5 മണിയോടെ മണ്ണടിയിൽ താമസിക്കുന്ന മൂത്ത മകളെ വിളിച്ച് ഓമനയ്ക്ക് സുഖമില്ലെന്ന് കുട്ടപ്പൻ അറിയിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഇളയമകൾ തട്ടിവിളിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ ഓമനയെ കണ്ടത്.പൊലീസെത്തി കുട്ടപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക കാരണം വ്യക്തമായത്. കശുവണ്ടി തൊഴിലാളിയായ ഓമന പെൻഷനായി ലഭിച്ച തുക കുട്ടപ്പനറിയാതെ മറ്റൊരാൾക്ക് നൽകിയതായിരുന്നു പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുട്ടപ്പൻ ഓമനയെ കൊലപ്പെടുത്തുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!