എ.ടി.എമ്മുകളില്‍ അഞ്ഞൂറ് രൂപ മാത്രം പോരാ, നൂറും ഇരുനൂറും വേണമെന്ന് ആര്‍.ബി.ഐ

Share our post

എ.ടി.എമ്മില്‍ പോയി പണം പിന്‍വലിക്കുമ്പോള്‍ മിക്കവാറും ലഭിക്കുക 500 രൂപയുടെ കറന്‍സിയായിരിക്കും. പിന്നീട് ഇത് ചില്ലറയാക്കുക എന്നത് മറ്റൊരു ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ പ്രശ്നത്തില്‍ റിസര്‍വ് ബാങ്ക് തന്നെ ഇപ്പോള്‍ ഇടപെട്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗായി എ.ടി.എമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്കുകളും വൈറ്റ് ലേബല്‍ എ.ടി.എം ഓപ്പറേറ്റര്‍മാരും ഈ നിര്‍ദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കണം.

പൊതുജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മൂല്യമുള്ള നോട്ടുകള്‍ കൂടുതല്‍ എളുപ്പത്തില്‍ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എല്ലാ ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരും അവരുടെ എ.ടി.എമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ പതിവായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ അനുസരിച്ച്, ഈ വര്‍ഷം സെപ്റ്റംബര്‍ 30 ഓടെ, 75 ശതമാനം എടിഎമ്മുകളും കുറഞ്ഞത് ഒരു കാസറ്റില്‍ നിന്നെങ്കിലും 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യണം. 2026 മാര്‍ച്ച് 31 ആകുമ്പോഴേക്കും, 90 ശതമാനം എടിഎമ്മുകളിലും കുറഞ്ഞത് ഒരു കാസറ്റില്‍ നിന്നെങ്കിലും 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!