ആദേശ് രജനീഷും പാർവതി രജിനും അണ്ടർ 11 ചെസ്സ് ജില്ലാ ചാമ്പ്യൻമാർ

തലശേരി : ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആദേശ് കൊമ്മേരി രജനീഷും പാർവതി രജിനും ജേതാക്കളായി. ഓപ്പൺ വിഭാഗത്തിൽ ശ്രീദർഷ് സുഷിൽ (കണ്ണൂർ ), കൃഷ്ണ.കെ. പൊതുവാൾ (പയ്യന്നൂർ), ആർ.റിഷിക് (ചിത്താരി,പയ്യന്നൂർ ) എന്നിവരും ഗേൾസ് വിഭാഗത്തിൽ സിയാ ലക്ഷ്മി (തളിപ്പറമ്പ), എസ്.പ്രകൃതി ,(രാമന്തളി, പയ്യന്നൂർ ), പാർവതി വിനോദ് എന്നിവരും രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇരു വിഭാഗങ്ങളിലും ആദ്യ രണ്ട് സ്ഥാനം നേടിയവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.
ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് വിനോദ് നാവത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ വി. യു. സെബാസ്റ്റ്യൻ അധ്യക്ഷനായി. എ. പി.സുജീഷ് , കെ.മഞ്ജുഷ എന്നിവർ സംസാരിച്ചു. ബ്രണ്ണൻ കോളേജ് ജൂനിയർ സൂപ്രണ്ട് സി. സി.രേഖ സമ്മാനദാനം നിർവഹിച്ചു.