എന്റെ കേരളം: പെന്‍സില്‍ ഡ്രോയിംഗ്, ക്വിസ് മത്സരങ്ങള്‍ മെയ്‌ രണ്ടിന്

Share our post

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് ജില്ലാ തല മത്സരത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മെയ് രണ്ടിന് ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ക്വിസ് മത്സരത്തില്‍ 15 വയസ്സ് വരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 16 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. ജൂനിയര്‍ വിഭാഗത്തിന് രാവിലെ 10.30 നും സീനിയര്‍ വിഭാഗത്തിന് 11.30 നുമാണ് മത്സരം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ് മത്സരത്തില്‍ യുപി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിഭാഗത്തിലുമാണ് മത്സരം. വിജയികള്‍ക്ക് മെയ് 12 ന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേദിയില്‍ വെച്ച് നടക്കുന്ന ജില്ലാതല മെഗാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!