THALASSERRY
ലോഗൻസ് റോഡ് നവീകരണം പുരോഗമിക്കുന്നു

തലശേരി: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ലോഗൻസ് റോഡിന്റെ നവീകരണപ്രവൃത്തി പുരോഗമിക്കുന്നു. പ്രവൃത്തി തുടങ്ങിയതോടെ നഗരത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ഗതാഗത ക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന ഒരോ റോഡുകളിലും ജങ്ഷനിലും പൊലീസിനെ നിയോഗിച്ചു. കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) മുഖേന ആറ് കോടി രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടമായി ട്രാഫിക് യൂണിറ്റുമുതൽ മണവാട്ടി ജങ്ഷൻവരെ റോഡരികിലെ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കും. ഇതിന്റെ പ്രവൃത്തി തുടങ്ങി. കൂടാതെ റോഡിലെ നിലവിലെ ഇന്റർലോക്ക് മാറ്റി കോൺക്രീറ്റ് ചെയ്യും. അഴുക്കുചാലും പുതുക്കിപ്പണിയും. റോഡിലേക്ക് തള്ളിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും മാറ്റും. റോഡിന് ഇരുവശത്തും 60 സെന്റിമീറ്ററിൽ ഇന്റർലോക്ക് പതിക്കും. ചിലയിടങ്ങളിൽ കൈവരിയുമുണ്ടാകും. ഇവിടെനിന്ന് മാറ്റുന്ന ഇന്റർലോക്ക് ഉപയോഗിച്ച് പിലാക്കണ്ടി പ്ലാസ ഭാഗം, ഫെഡറൽ ബാങ്ക് പരിസരം, ഇംപീരിയൽ പ്രസ്സിന് മുൻവശം എന്നിവിടങ്ങളിലെ റോഡ് നവീകരിക്കാൻ ഉപയോഗിക്കും. മേയ് 20-നകം നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാനാണ് തീരുമാനം. ഏപ്രിൽ ആദ്യം പ്രവൃത്തി തുടങ്ങാനായിരുന്നു തീരുമാനിച്ചത്. പിന്നീട് പെരുന്നാൾ– വിഷു തിരക്കുകൾ പ്രമാണിച്ച് 16ലേക്ക് മാറ്റുകയായിരുന്നു. നഗരത്തിലെ പ്രധാനറോഡായ ലോഗൻസ് റോഡ് അടച്ചിടുംമുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ട്രാഫിക് പരിഷ്കരണം നടപ്പാക്കിയിരുന്നു.
THALASSERRY
വർക്കിങ് വനിതാ ഹോസ്റ്റൽ രജതജൂബിലി ആഘോഷം ഒന്നിന്

തലശേരി: സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രഥമ വനിതാ ഹോസ്റ്റൽ രജതജൂബിലി നിറവിൽ. തലശേരി കോ–-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വർക്കിങ് വനിതാ ഹോസ്റ്റലാണ് സേവനത്തിന്റെ 25 വർഷം പൂർത്തിയാക്കുന്നത്. രജതജൂബിലി ആഘോഷം വ്യാഴം പകൽ മൂന്നിനു റൂറൽ ബാങ്ക് ഇ. നാരായണൻ ബാങ്ക്വറ്റ് ഹാളിൽ റിട്ട. ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനംചെയ്യും. കോ–-ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് വനിതാ ഹോസ്റ്റൽ നിർമിക്കാൻ അന്നത്തെ പ്രസിഡന്റ് ഇ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തീരുമാനിച്ചത്. 1996 നവംബർ മൂന്നിനു അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയൻ കല്ലിട്ടു. 2000 മാർച്ച് 11ന് സഹകരണ മന്ത്രി എസ് ശർമ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജോലിക്കും പഠനത്തിനുമായി തലശരിയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസത്തിനുള്ള ഇടമാണിന്ന് വനിതാ ഹോസ്റ്റൽ. 135 പേർക്ക് സ്ഥിരംതാമസ സൗകര്യമുണ്ട്.
പരീക്ഷക്കും അഭിമുഖത്തിനും മറ്റുമായി എത്തുന്നവർക്ക് രണ്ടും മൂന്നും ദിവസവും താമസിക്കാം. 25 വർഷത്തിനിടയിൽ ആയിരക്കണക്കിന് വനിതകൾ ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പരാതികളില്ലാതെ സേവനത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കാനായെന്നത് സഹകരണ മേഖലക്കാകെ അഭിമാനകരമാണ്. രജതജൂബിലിയോടനുബന്ധിച്ച് എയർകണ്ടീഷൻ സൗകര്യമുള്ള മുറികൾകൂടി ഹോസ്റ്റലിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാൽനൂറ്റാണ്ടിനിടെ ഇവിടെ താമസിച്ച അന്തേവാസികളുടെ ഒത്തുചേരൽകൂടിയായി രജതജൂബിലി ആഘോഷം മാറും. ഹോസ്റ്റൽ ഇൻമേറ്റ്സും ബാങ്ക് വനിതാ ജീവനക്കാരും അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ടാവും. ബാങ്ക് ഡയറക്ടർ ആമിന മാളിയേക്കൽ, ജനറൽ മാനേജർ സി.എം സന്തോഷ്കുമാർ എന്നിവരും പങ്കെടുത്തു.
THALASSERRY
രണ്ടു വയസ്സുകാരിയുടെ തലയിൽ പാത്രം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

തലശേരി: കളിക്കുന്നതിനിടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങിയ രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി തലശേരി അഗ്നിരക്ഷാസേന. അണ്ടലൂർ ബാലവാടിക്കടുത്ത മുണ്ടുപറമ്പിൽ അഷിമയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. അടുക്കളയിൽ അലൂമിനിയം പാത്രംകൊണ്ട് കളിക്കുമ്പോഴാണ് അബദ്ധംപറ്റിയത്. ഊരിമാറ്റാൻ കഴിയാതെ വന്നപ്പോഴാണ് കരയുന്ന കുട്ടിയേയുംകൊണ്ട് വീട്ടുകാർ ഫയർ സ്റ്റേഷനിൽ എത്തിയത്. കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കി. അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ബി ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവർ ചേർന്നാണ് പാത്രം മുറിച്ചുമാറ്റിയത്.
THALASSERRY
മാഹിയിലും ഇനി രക്ഷയില്ല; മദ്യവില കുത്തനെ കൂട്ടി

തലശ്ശേരി: പുതുച്ചേരിയില്‍ മദ്യവിലയില്‍ വന്‍ വര്‍ധനയ്ക്കു വഴിതുറന്നു മന്ത്രിസഭ തീരുമാനം. എക്സൈസ് ഡ്യൂട്ടി, സ്പെഷല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി. ഔട്ട്ലെറ്റുകളുടെ ലൈസന്‍സ് ഫീസ് 100 ശതമാനം കൂട്ടി.വിവിധ വിഭാഗങ്ങളില്‍പ്പെട്ട മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടാന്‍ സാധ്യത. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില ഉയരും. പുതുച്ചേരിയിലെ നാലു മേഖലകളില്‍ മദ്യവില കൂടിയാലും സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മദ്യവില വര്‍ധനയോടെ 350 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്