നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Share our post

നവംബര്‍ ഒന്നിന്ന് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന് നല്ലത് സംഭവിച്ചാല്‍ അത് അംഗീകരിക്കാന്‍ ചില കൂട്ടര്‍ക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാടിന് ഇപ്പോ പുരോഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നേടേണ്ട നേട്ടങ്ങള്‍ നേടിയില്ലെങ്കില്‍ നാം പുറകോട്ട് പോകും. വികസനത്തെ തടയുന്ന ഒരു പാട് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നു. ദുരന്തങ്ങളില്‍ പോലും സഹായം നല്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധിയിലും നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നു. വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ആണ് ഇതിന് പിന്നില്‍. പൊതുകടവും ആദ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞ് വരുന്നു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടപ്പാക്കേണ്ട കാര്യങ്ങളില്‍ കേന്ദ്രം വിഹിതം കുറയുന്നു. വികസന മുന്നേറ്റത്തിന് കാരണം നാട് തന്ന പിന്തുന്നയാണ്.കാലം മുന്നോട്ട് പോവുകയാണ്. ഐ ടി പാര്‍ക്കുകളില്‍ 1706 കമ്പനികള്‍ ഇപ്പോള്‍ ഉണ്ട്. ഈ മേഖലയില്‍ വലിയ മാറ്റം ഉണ്ടായി. ആകെ ഐ ടി കയറ്റുമതി വര്‍ദ്ധിച്ചു. ഇപ്പോള്‍ 90000 കോടി രൂപയുടെ ഐ ടി കയറ്റുമതി യാണ് ഉള്ളത്. 6300 സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ ഉണ്ട്. വലിയ വികസന കുതിപ്പാണ് ഉണ്ടായത്.സ്റ്റാര്‍ട്ടപ്പുകളുടെ പറുദ്ദീസയായിട്ടാണ് മറ്റുള്ളവര്‍ കേരളത്തെ കാണുന്നത്. കേരളം രാജ്യത്തിന് മാതൃകയാണ്. ഇതിന്റെ ഭാഗമാണ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഇവിടെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!