Kerala
സംസ്ഥാനത്ത് മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ 29, 30 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Kerala
ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചു, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു, പിടിയിലായത് ഒൻപത് പേർ

കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.
ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.
രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇപ്പോള്‍ പറയാനാകില്ലെന്നും സിഐ വ്യക്തമാക്കി.
Kerala
കടുത്ത ചൂടാണ്; വാഹനത്തിനും വേണം അല്പം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേനൽമഴ പെയ്തെങ്കിലും ചൂടും അസ്വസ്ഥതയും കുറയുന്നില്ല. മനുഷ്യനും മറ്റ് ജീവികൾക്കുമെന്നപോലെ പകൽ കടുത്ത ചൂടിൽ ഓടുന്ന വാഹനങ്ങൾക്കും വേണം അല്പം കരുതലെന്ന് മോട്ടോർവാഹന വകുപ്പ്. അങ്ങനെ ചെയ്താൽ അപകടമൊഴിവാക്കാം; വാഹനത്തിന്റെ ആയുസ്സും കൂടും.
- മർദം കൂടുതൽ വേണ്ട; പാർക്കിങ് തണലിലാക്കാം
- വാഹനത്തിന്റെ ടയറിലെ വായുമർദം അല്പം കുറയ്ക്കുക.
- കൂളന്റിന്റെ അളവ് പരിശോധിക്കുക. കുറവാണെങ്കിൽ നിറയ്ക്കുക. കൂളന്റ് ചോരുന്നില്ലെന്ന് ഉറപ്പാക്കുക.
- വാഹനം തണൽ നോക്കി പാർക്ക് ചെയ്യുക. തണലില്ലെങ്കിൽ മൂടിയിടാൻ പറ്റുമെങ്കിൽ അത് ചെയ്യുക.
- കരിയിലകളോ തീപിടിക്കാൻ സാധ്യതയുള്ള മറ്റ് സാധനങ്ങളോ ഇല്ലാത്ത സ്ഥലം നോക്കി വേണം പാർക്കിങ്.
- പാർക്ക് ചെയ്തിട്ട് പോകുമ്പോൾ വിൻഡോ ഗ്ലാസ് അല്പം താഴ്ത്തിവെക്കുക. വായുസഞ്ചാരം ഉറപ്പാക്കാനാണിത്.
- തിരിച്ചുകയറുമ്പോൾ വിൻഡോ പൂർണമായും താഴ്ത്തി ചൂട് വായു പുറത്തുപോകാൻ അനുവദിക്കുക.
- എസിയുടെ ഫാൻ കാലിനെ അഭിമുഖീകരിക്കുന്ന രീതിയിൽ ക്രമീകരിച്ച് ഫാൻ പ്രവർത്തിപ്പിക്കുക. അല്പദൂരം കഴിഞ്ഞശേഷം മാത്രം എസി ഓണാക്കുക.
- തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, സാനിറ്റൈസർ, സ്പ്രേ, ഇന്ധനം തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക.
- ഇരുചക്ര വാഹനങ്ങളോടിക്കുന്നവർ ജാക്കറ്റ്, ഗ്ലൗസ്, സൺഗ്ലാസ് എന്നിവ ധരിക്കുക.
- വെള്ളം കുടിക്കുകയും ഇടയ്ക്ക് വിശ്രമിക്കുകയും വേണം. വാഹനത്തിനും വിശ്രമം നൽകുക.
Kerala
സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡനം, പോലീസുകാരൻ പിടിയില്‍

തിരുവനന്തപുരം: വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വിജയ് യശോധരൻ(36) ആണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. ഇന്ത്യ റിസർവ് ബറ്റാലിയനിൽ പോലീസുകാരനായ ഇയാൾ സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെയാണ് പീഡിപ്പിച്ചത്. തമ്പാനൂർ സി.ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്