MATTANNOOR
മട്ടന്നൂർ കൊടോളിപ്രത്ത് ബൈക്ക് വയലിലേക്ക് മറിഞ്ഞ് വിമുക്ത ഭടൻ മരിച്ചു

മട്ടന്നൂർ: കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. കൊടോളിപ്രം കുന്നോത്ത് സ്വദേശിയും ഇപ്പോൾ തെരൂരിൽ താമസക്കാരനുമായ എം.കെ. ദിവാകരൻ (54) ആണ് മരിച്ചത്. ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ അതോറിറ്റിയുടെ റോഡ് സൈഡിലെ കോൺക്രീറ്റ് എയർ വാൽവിൽ വാഹനം അടിച്ച് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നോത്ത് ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വരുന്നതായിരുന്നു. വിമുക്‌ത ഭടനാണ് മരിച്ച ദിവാകരൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടിലെത്തിച്ചു സംസ്കരിക്കും.
Kerala
വിവിധ വിഭാകങ്ങളിൽ അധ്യാപക നിയമനം

മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ്, ഇക്കണോമിക്സ്, കണക്ക്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം മേയ് ആറിന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0490 2471747.
MATTANNOOR
ഇരിക്കൂർ ടൗണിൽ കഞ്ചാവ് വേട്ട

ഇരിക്കൂർ: ഇരിക്കൂർ ടൗണിലെ വീട്ടിൽ കഞ്ചാവ് വേട്ട. 2.700 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഇരിക്കൂർ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൽ റൗഫി (39) നെ അറസ്റ്റ് ചെയ്‌തു. കണ്ണൂർ എസൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിൻ്റെയും ശ്രീകണ്‌ഠപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫിൻ്റെയും നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടന്നത്.
Breaking News
മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്