സെറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

കണ്ണൂർ:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഏപ്രിൽ 28 മുതൽ അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.
lbscentre.kerala.gov.in വഴി മേയ് 28-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ അൻപത് ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി എഡുമാണ് അടിസ്ഥാന യോഗ്യത.