കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

കണ്ണൂർ: മേയ് 21-ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷക്ക് 28 മുതൽ മേയ് രണ്ട് വരെ പിഴ ഇല്ലാതെയും മൂന്ന് വരെ പിഴയോടെയും അപേക്ഷ നൽകാം. പരീക്ഷ വിജ്ഞാപനം വെബ്‌സൈറ്റിൽ.
‣പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ 2022 പ്രവേശനം, സപ്ലിമെന്ററി 2020, 2021 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിങ് ഷീറ്റ്, മാർഗ നിർദേശങ്ങൾ എന്നിവ വെബ്സൈറ്റിൽ, Academics – Private Registration – Assignment ലിങ്കിൽ ലഭിക്കും. ഈ ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ച ശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെൻ്റിന് ഒപ്പം സമർപ്പിക്കണം.
അസൈൻമെന്റ് നേരിട്ട് നൽകുന്നവർ താവക്കര കാംപസിൽ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിൽ നൽകണം. മറ്റ് ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കില്ല. തപാൽ വഴി അയയ്ക്കുന്നവ ലഭിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്.