Kerala
നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍

കോഴിക്കോട്: ഇനി നാദാപുരത്ത് വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിലായിരിക്കും. നാദാപുരം മേഖലയില്‍ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായി സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഡിവൈഎസ്പി എപി ചന്ദ്രന്റെ യോഗത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം വിവാഹ വേദികളിലെ സംഗീത പരിപാടികള്‍ക്കും ഡിജെയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
വിവാഹാഘോഷങ്ങളുടെ ഭാഗമായി റോഡ് ഗതാഗതം തടസപ്പെടുത്തുന്ന നിലയില്‍ വാഹനങ്ങള്‍ ഓടിച്ചാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതി സൃഷ്ടിച്ചാലും കര്‍ശനനടപടി സ്വീകരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് നാദാപുരം കല്ലുമ്മലില്‍ വിവാഹ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് വിവാഹ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
പുലിയാവില്‍, കല്ലുമ്മല്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹങ്ങള്‍ക്കു ശേഷം റോഡില്‍ ഇരുദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ ഉരസുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കാര്യങ്ങള്‍ കലാശിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വയസ്സുള്ള കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ ആഘാഷങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായതോടെയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്.
ആഘോഷപരിപാടികള്‍ക്കായി എത്തിക്കുന്ന വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ വാഹനം കണ്ടുകെട്ടുന്ന നടപടി സ്വീകരിക്കും. രാത്രിയില്‍ ഉച്ചത്തിലുള്ള വിവാഹ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. വാട്സ്ആപ്പ്, ഫെയ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.
Kerala
പുതിയ സിലബസ്, പുതിയ പുസ്തകങ്ങള്‍; മെയ് പത്തിനകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കും മുമ്പേ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകളില്‍ മെയ് 10നകം ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ വിദ്യാർഥികളുടെ കൈകളില്‍ എത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ അധ്യയന വർഷത്തേക്കാള്‍ മൂന്നാഴ്ച മുമ്പ് തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യാൻ ഈ വർഷം വകുപ്പിന് സാധിച്ചു. 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സമഗ്ര പരിഷ്കരണത്തിന് വിധേയമായിട്ടും ഇത്തവണ നേരത്തെ വിതരണം ഉറപ്പാക്കാൻ വകുപ്പിന് കഴിഞ്ഞു. 10-ാം ക്ലാസിലെ പുതിയ സിലബസ് പുസ്തകങ്ങള്‍ കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് സ്കൂളുകളില്‍ എത്തിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 443 പാഠപുസ്തകങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. ഇതില്‍ 1, 3, 5, 7, 9 ക്ലാസുകളിലെ 238 പുസ്തകങ്ങളും ഈ വർഷം പരിഷ്കരിച്ച 2, 4, 6, 8, 10 ക്ലാസുകളിലെ 205 പുസ്തകങ്ങളും ഉള്‍പ്പെടുന്നു. കോവിഡിന് മുമ്പ് പാഠപുസ്തക അച്ചടിയും വിതരണവും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, കോവിഡിന് ശേഷം വകുപ്പ് മുൻകൂട്ടി ഷെഡ്യൂള്‍ തയാറാക്കി കാര്യക്ഷമമായി പ്രവർത്തിച്ചു. 2024-25 അധ്യയന വർഷത്തില്‍ 3,53,43,900 പാഠപുസ്തകങ്ങള്‍ അച്ചടിച്ച് മാർച്ച് മൂന്നാം വാരം മുതല്‍ വിതരണം ആരംഭിച്ച് മെയ് അവസാന വാരം പൂർത്തിയാക്കി. അടുത്ത അധ്യയന വർഷത്തേക്കായി 3,94,97,400 പാഠപുസ്തകങ്ങള്‍ അച്ചടിച്ചിട്ടുണ്ട്. മാർച്ച് ആദ്യ വാരം ആരംഭിച്ച വിതരണം മെയ് 10നകം പൂർത്തിയാക്കാൻ വകുപ്പ് ലക്ഷ്യമിടുന്നു.
Kerala
വിവിധ വിഭാകങ്ങളിൽ അധ്യാപക നിയമനം

മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ്, ഇക്കണോമിക്സ്, കണക്ക്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം മേയ് ആറിന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0490 2471747.
Kerala
വേനൽമഴയിൽ ഒലിച്ച് പൈനാപ്പിൾ വില; വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും

കൊച്ചി: വേനൽമഴ എത്തിയതോടെ കേരളത്തിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 20 ദിവസംകൊണ്ട് പൈനാപ്പിൾ പഴത്തിനും പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും കിലോയ്ക്ക് 26 രൂപയാണ് കുറഞ്ഞത്. നിലവിൽ പഴത്തിന് 27 രൂപയും പച്ചയ്ക്ക് 24 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 26 രൂപയുമാണ് വില.മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം പൈനാപ്പിൾ പഴം, പച്ച, സ്പെഷ്യൽ പച്ച എന്നിവയ്ക്ക് യഥാക്രമം 24 രൂപ, 24 രൂപ, 26 രൂപ നിരക്കിലായിരുന്നു ശനിയാഴ്ച വ്യാപാരം. കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇപ്പോഴത്തെ വില. പൈനാപ്പിൾ പഴത്തിന്റെ വില 2021-ലെ നിരക്കിലേക്ക് എത്തി. സാധാരണ ഏപ്രിൽ മാസത്തിൽ മികച്ച വില ലഭിക്കുന്നതാണ്.
ഒരവസരത്തിൽ പഴത്തിന്റെ വില 60 രൂപവരെ എത്തുമെന്ന പ്രതീക്ഷയെ തുടച്ചുമാറ്റിയത് വേനൽമഴയാണ്. മഴ ശക്തമായത് ഉത്പാദനം ഉയർത്തി. കൂടാതെ, ചെലവും കുറഞ്ഞു. ഏതാണ്ട് 50 ശതമാനത്തോളം ഉത്പാദനം വർധിച്ചതായി കർഷകർ അറിയിച്ചു. വരുംദിവസങ്ങളിലും വില കുറയുന്ന പ്രവണതയാണ് വിപണിയിൽ. 2021-ൽ പഴത്തിന്റെ വില 27 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഓരോവർഷവും വില ഉയർന്നുവരുകയായിരുന്നു. കഴിഞ്ഞവർഷം കിലോയ്ക്ക് വില 65 രൂപയ്ക്കുമുകളിൽ എത്തിയിരുന്നു. ഇത്തവണ വില ഉയരുമെന്ന പ്രതീക്ഷയിൽ കൂടുതൽപേർ പൈനാപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്