കേരഫെഡിൽ ആദ്യമായി പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥർക്ക് നിയമനം

Share our post

കേരഫെഡിൽ ആദ്യമായി പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥർക്ക് നിയമനം. റിക്രൂട്ട്മെന്റ് റൂൾ നിലവിൽ വന്നതിനുശേഷം അനുവദിച്ച 290 തസ്തികകളിലാണ് നിയമനം നടത്തുന്നത്.അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ്/കാഷ്യർ എന്നീ തസ്തികകളിൽ ആദ്യനിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കുന്ന 22 പേർക്ക് ഒരു മാസത്തെ IMG (Institute of Management in Government) ട്രെയിനിംഗ് നൽകാൻ തീരുമാനമായി.മെയ്‌ 5 മുതൽ ആരംഭിച്ച് ഒരു മാസം നീണ്ട് നിൽക്കുന്ന ട്രെയിനിംഗ് പൂർത്തിയാക്കി കേരഫെഡിന്റെ വിവിധ ഓഫീസുകളിൽ ജൂൺ 1 മുതൽ ഇവർ ജോലിയിൽ പ്രവേശിക്കും.അസിസ്റ്റന്റ് മാനേജർ തസ്തികയിൽ റിപ്പോർട്ട്‌ ചെയ്ത 3 ഒഴിവുകളിലേക്കും അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ റിപ്പോർട്ട്‌ ചെയ്ത 23 ഒഴിവുകളിൽ 19 എണ്ണത്തിലേക്കുമാണ് പി.എസ്.സി. മുഖേന നിയമനം നൽകിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!