Kerala
12 വർഷമായി ഒരേ നിരക്ക്, നഷ്ടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ

12 വർഷമായി ഒരേ സേവന നിരക്ക് ഈടാക്കുന്നതിനാൽ അക്ഷയ കേന്ദ്രങ്ങൾ നഷ്ടത്തിൽ. 2013ലെ നിരക്കാണ് ഇപ്പോഴും തുടരുന്നത്. ഇക്കാലയളവിൽ സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങളുടെ നിരക്കിൽ ഇരട്ടിയിലേറെ വർദ്ധനയുണ്ടായി. വാടക, വൈദ്യുതി, ഇന്റർനെറ്റ് നിരക്കുകൾ, പേപ്പറിന്റെയും മഷിയുടെയും വില എന്നിവയുൾപ്പെടെയും വർദ്ധിച്ചു. എന്നാൽ ഇതനുസരിച്ച് അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് സർക്കാർ പരിഷ്കരിച്ചില്ല. ഇത് സംബന്ധിച്ച് അക്ഷയ സംരംഭകരുടെ സംഘടനകൾ ഹൈക്കോടതിയിലടക്കം കേസുകൾ നൽകിയിട്ടുണ്ട്. എട്ട് സംഘടനകളുമായി സർക്കാർ മൂന്നുതവണ ചർച്ച നടത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഒരു കേന്ദ്രം സ്ഥാപിക്കാൻ കുറഞ്ഞത് ആറ് ലക്ഷം രൂപയാകും. മാസം 50,000 മുതൽ 80,000 രൂപ വരെ ചെലവുണ്ടാകും. കൂടുതൽ സൗകര്യവും ജീവനക്കാരുമുള്ളിടത്ത് ചെലവും കൂടും.നൂറോളം സേവനങ്ങൾനൂറോളം സേവനങ്ങളാണ് അക്ഷയ വഴി നൽകുന്നത്. ഇ-ജില്ലാ സേവനങ്ങളുടെ ഫീസ് ജനറൽ വിഭാഗത്തിന് 25 രൂപയാണ്. സ്കാനിംഗ്, പ്രിന്റിംഗ് എന്നിവയ്‌ക്ക് മൂന്നുരൂപ നൽകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സേവന ഫീസ് 10 രൂപയും പ്രിന്റിംഗിനും സ്കാനിംഗിനും രണ്ടു രൂപയും.മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 40 രൂപയും സ്കാനിംഗ്, പ്രിന്റിംഗ് ഫീസായി മൂന്നു രൂപ വീതവും നൽകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾക്ക് സ്കാനിംഗും പ്രിന്റിംഗും ഉൾപ്പടെ 20 രൂപയാണ്.
അക്ഷയ ആരംഭിക്കുന്നത്… 2002ൽ
നിലവിൽ കേന്ദ്രങ്ങൾ……….. 2,939
ജീവനക്കാർ………………………10,000ലേറെ
വരുമാനത്തിലേറെ ചെലവാണ്. അടിയന്തരമായി അക്ഷയ കേന്ദ്രങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കണം. -പി.ആർ. സൽജിത്ത്
പ്രസിഡന്റ്അക്ഷയ വെൽഫെയർ അസോസിയേഷൻ
Kerala
കേരഫെഡിൽ ആദ്യമായി പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥർക്ക് നിയമനം

കേരഫെഡിൽ ആദ്യമായി പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥർക്ക് നിയമനം. റിക്രൂട്ട്മെന്റ് റൂൾ നിലവിൽ വന്നതിനുശേഷം അനുവദിച്ച 290 തസ്തികകളിലാണ് നിയമനം നടത്തുന്നത്.അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ്/കാഷ്യർ എന്നീ തസ്തികകളിൽ ആദ്യനിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കുന്ന 22 പേർക്ക് ഒരു മാസത്തെ IMG (Institute of Management in Government) ട്രെയിനിംഗ് നൽകാൻ തീരുമാനമായി.മെയ് 5 മുതൽ ആരംഭിച്ച് ഒരു മാസം നീണ്ട് നിൽക്കുന്ന ട്രെയിനിംഗ് പൂർത്തിയാക്കി കേരഫെഡിന്റെ വിവിധ ഓഫീസുകളിൽ ജൂൺ 1 മുതൽ ഇവർ ജോലിയിൽ പ്രവേശിക്കും.അസിസ്റ്റന്റ് മാനേജർ തസ്തികയിൽ റിപ്പോർട്ട് ചെയ്ത 3 ഒഴിവുകളിലേക്കും അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ റിപ്പോർട്ട് ചെയ്ത 23 ഒഴിവുകളിൽ 19 എണ്ണത്തിലേക്കുമാണ് പി.എസ്.സി. മുഖേന നിയമനം നൽകിയിരിക്കുന്നത്.
Kerala
യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്.തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ സൂരജിനെ ചിലർ ചേർന്ന് റോഡിലേക്ക് എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോളേജിൽ വച്ച് സൂരജിൻ്റെ സുഹൃത്തും മനോജിൻ്റെ മക്കളും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു. ഇതിൽ സൂരജ് ഇടപെട്ടിരുന്നു. ഇത് ചോദിക്കാൻ ഒരു സംഘം ആളുകൾ സൂരജിനെ കൂട്ടിക്കൊണ്ടുപോകുകയും സംഘം ചേർന്ന് മർദിക്കുകയുമായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകര്‍ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. കേസിന്റെ പശ്ചാത്തലത്തില്‍ ഈ സംവിധായകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം ഡയറക്ടേര്‍സ് യൂണിയന് നിര്‍ദേശം നല്‍കിയിരുന്നു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്. ഷാലിഫാണ് ഇടനിലക്കാരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്.
ആരാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേര്‍ നല്‍കിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു യുവാവ് ആണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. എക്‌സൈസ് എത്തുമ്പോള്‍ ഇവര്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ആലപ്പുഴ ജിംഖാന തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകന്‍ പിടിയിലാകുന്നത്. വിഷു റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, ലവ്, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളും വലിയ തോതില്‍ പ്രശംസ നേടിയിരുന്നു. ബോക്സ് ഓഫീസ് വിജയത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ലവ്. അഷ്റഫ് ഹംസയുടെ തമാശ എന്ന ചിത്രവും ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്