Kerala
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മൂന്ന് ലക്ഷം വായ്പ

കേരള ബാങ്ക് പുതിയതായി ആവിഷ്കരിച്ച ഇലക്ട്രിക് ത്രീവീലർ വായ്പയുടെ ഗുണഫലം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ മുചക്ര വാഹന നിർമ്മാതാക്കളും വിതരണക്കാരുമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡുമായി ധാരണപത്രം ഒപ്പിട്ടു. ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതി തീരുമാന പ്രകാരം KAL നിർമ്മിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ, ഇലക്ട്രിക് കാർട്ട് എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ടെത്തുന്ന അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ ധാരണയായി. ഇന്നു നടന്ന കേരള ബാങ്ക് ഭരണസമിതി യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, KAL ചെയർമാൻ പുല്ലുവിള സ്റ്റാൻലി എന്നിവർ ധാരണാപത്രം കൈമാറി. 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വായ്പ ലഭ്യമാണ്. 5 വർഷ കാലാവധിയിൽ പരമാവധി 3 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.
Kerala
ഓപ്പറേഷന്‍ ഡി-ഹണ്ട്: 184 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 184 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.097 കി.ഗ്രാം), കഞ്ചാവ് (0.602 കി.ഗ്രാം), കഞ്ചാവ് ബീഡി (121 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2364 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 177 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 25ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
Kerala
ഹജ്ജ് യാത്ര അനിശ്ചിതത്വം നീങ്ങിയില്ല; കേരളത്തിൽ യാത്ര മുടങ്ങുന്നത് 11,000 പേർക്ക്

മലപ്പുറം : സ്വകാര്യ ഓപറേറ്റർമാർ വഴി ഹജ്ജിനു പോകാൻ കാത്തിരിക്കുന്നവരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല. സൗദിയുടെ ഹജ്ജ് പോർട്ടൽ അടക്കുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന് സ്വകാര്യ ഗ്രൂപ് വഴി പുറപ്പെടേണ്ട 42,500 തീർഥാടകരുടെ യാത്ര അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ യഥാസമയം അറിയിച്ചില്ലെന്നാണ് ഓപറേറ്റർമാർ പറയുന്നത്. എന്നാൽ, പ്രതിസന്ധിക്ക് കാരണം ഓപറേറ്റർമാരുടെ വീഴ്ചയാണെന്ന് സർക്കാർ പറയുന്നു. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു മടങ്ങി. യാത്ര വെട്ടിച്ചുരുക്കിയതിനാലാണോ ഈ വിഷയം ചർച്ച ചെയ്യാതെ പോയതെന്ന് വ്യക്തമല്ല.
Kerala
അവധിക്കാലമായതോടെ ബജറ്റ് ടൂറിസം വീണ്ടും ഹിറ്റിലേക്ക്; കെ.എസ്.ആർ.ടി.സിയില്‍ ട്രിപ്പടിക്കാന്‍ വന്‍തിരക്ക്

വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ തിരക്കേറുന്നു. മൂന്നാര്‍, വാഗമണ്‍, ഗവി, തേക്കടി, കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സഞ്ചാരികള്‍ കെഎസ്ആര്‍ടിസി യാത്ര തിരഞ്ഞെടുക്കുന്നത്.
മൂന്നാര്‍ തണുപ്പ് മുതല്‍ വാഗമണ്‍ പച്ചപ്പു വരെ
കോട്ടയം സ്റ്റാന്‍ഡില്‍ നിന്ന് മൂന്നാറിലേക്കാണ് കൂടുതല്‍ സഞ്ചാരികള്‍ യാത്ര പോകുന്നത്.
* ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴി മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ഒരാള്‍ക്ക് ചാര്‍ജ് 212 രൂപയാണ്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ യാത്രാസമയം.
* മൂന്നാര്‍ കഴിഞ്ഞാല്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന മറ്റൊരു സ്ഥലം തേക്കടി. കോട്ടയത്തുനിന്ന് നേരിട്ട് രാവിലെ 9.50-നും വൈകീട്ട് 5.10-നുമാണ് സര്‍വീസ് .ഇതിന് പുറമേ മറ്റ് സ്റ്റാന്‍ഡുകളില്‍ നിന്നെത്തുന്ന സര്‍വീസുകളുമുണ്ട്. ടിക്കറ്റ് നിരക്ക് 161 രൂപ. മൂന്നുമുതല്‍ അഞ്ചു മണിക്കൂറാണ് യാത്രാസമയം. പാമ്പാടി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, കുമളി വഴിയാണ് തേക്കടി സര്‍വീസ്.• ആലപ്പുഴയാണ് മറ്റൊരു യാത്രായിടം. ബോട്ടിങ്ങും കടല്‍ത്തീരവും ആസ്വദിക്കാനാണ് ആലപ്പുഴ യാത്രക്കാരുടെ പ്രധാന ലക്ഷ്യം. രാവിലെ 8.10 മുതല്‍ 5.40 വരെ അര മണിക്കൂര്‍ ഇടവിട്ട് ആലപ്പുഴ സര്‍വീസുണ്ട്. ടിക്കറ്റ് നിരക്ക് 100 രൂപ. ഓര്‍ഡിനറി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നീ ബസുകളും ആലപ്പുഴയ്ക്കുണ്ട്. ഇല്ലിക്കല്‍, കുമരകം, കാവണാറ്റിന്‍കര, തണ്ണീര്‍മുക്കം, ബണ്ട് റോഡ്, മണ്ണഞ്ചേരി വഴിയാണ് ആലപ്പുഴ സര്‍വീസ്. പോകുംവഴി കുമരകവും തണ്ണീര്‍മുക്കവും സന്ദര്‍ശിക്കുന്നവരും എണ്ണത്തില്‍ മുന്നിലാണെന്ന് കോട്ടയം ടിക്കറ്റ് കൗണ്ടര്‍ ഉദ്യോഗസ്ഥന്‍ മനോജ് പറഞ്ഞു.
* കോട്ടയത്തിന് പുറമേ ഈരാറ്റുപേട്ട, ചേര്‍ത്തല, പാലാ, ചങ്ങനാശ്ശേരി സ്റ്റാന്‍ഡുകളില്‍നിന്നും വിവിധ വിനോദസഞ്ചാരമേഖലകളിലേക്ക് ബസുണ്ട്. =
* ഈരാറ്റുപേട്ടയില്‍നിന്നും ആലപ്പുഴ, ചേര്‍ത്തലയില്‍നിന്നും പഴനി, പാലായില്‍ നിന്നും ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍, ചങ്ങനാശ്ശേരിയില്‍നിന്ന് മൂന്നാര്‍, ഗവി മേഖലകളിലേക്കും ബസുണ്ട്.
ആരാധനാലയങ്ങളിലേക്കും
കേരളത്തിനകത്തും പുറത്തേക്കുമുളള ആരാധനാലയങ്ങളിേലക്കും യാത്രക്കാരുടെ തിരക്കുണ്ട്. ഗുരുവായൂര്‍, ചക്കുളത്തുകാവ്, മധുര, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ തിരക്ക്. യാത്രക്കാര്‍ കൂടിയതോടെ നിര്‍ത്തലാക്കിയ കോട്ടയം-വേളാങ്കണ്ണി ബസ് സര്‍വീസ് പുനരാരംഭിച്ചു.
* ചങ്ങനാശ്ശേരിയില്‍നിന്ന് ദിവസവുമുള്ള വേളാങ്കണ്ണി സര്‍വീസ് വൈകീട്ട് മൂന്നിന് കോട്ടയത്ത് എത്തും. വേളാങ്കണ്ണിയിലേക്ക് 850 രൂപയാണ് ടിക്കറ്റ് നിരക്ക്.
* അവധിക്കാലത്തിന്റെ തുടക്കത്തില്‍ മധുരയിലേക്ക് തിരക്ക് കൂടുതലായിരുന്നു. രാത്രി 8.30-നും 9.30-നും സര്‍വീസുണ്ട്. ഇതിനുപുറമേ മംഗലാപുരം, തെങ്കാശി, ബെംഗളൂരു എന്നിവിടങ്ങളിലേക്കും കോട്ടയത്തുനിന്ന് സര്‍വീസുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്