Kerala
കേരളത്തിൽ നാളെ നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും,ഒരു ട്രെയിൻ സർവ്വീസ് റദ്ദാക്കി, രണ്ട് ട്രെയിൻ ഭാഗികമായി റദ്ദാക്കും

തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.
1) ഏപ്രിൽ 26 ശനിയാഴ്ച രാത്രി 21.05 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് റദ്ദാക്കി.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
1) ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയിൽ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴി പോകും. ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
2) ഏപ്രിൽ 26 ന് 18.40 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ തിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ അധിക താത്കാലികമായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
3) ഏപ്രിൽ 26 ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക താത്കാലികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
4) ഏപ്രിൽ 26 ന് 20.30 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുരൈ ജംഗ്ഷൻ അമൃത എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
1) 2025 ഏപ്രിൽ 26 ന് മധുര ജംക്ഷനിൽ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര ജംക്ഷൻ – ഗുരുവായൂർ എക്സ്പ്രസ് കൊല്ലം ജംക്ഷനിൽ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
2). ഗുരുവായൂരിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുര ജംക്ഷൻ എക്സ്പ്രസ് 2025 ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
Kerala
മുഗള്‍ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തില്‍ നിന്ന് എന്‍.സി.ആര്‍.ടി ഒഴിവാക്കി;പകരം കുംഭമേള ഉൾപ്പെടുത്തി

ഇന്ത്യ ഭരിച്ച മുഗള്‍ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തില്‍ നിന്ന് എന്‍ സി ആര്‍ ടി ഒഴിവാക്കി. പകരം മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യന്‍ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹിയിലെ മിസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും എന്‍ സി ആര്‍ ടി ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയില്‍ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നാണ് ആമുഖത്തില്‍ അവകാശപ്പെടുന്നത്. 2025ലെ മഹാ കുംഭമേളയെക്കുറിച്ചുള്ള പരാമര്‍ശം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുസ്തകത്തിന്റെ രണ്ടാം ഭാഗം വൈകാതെ പുറത്തിറങ്ങും. ഒപ്പം തന്നെ മൂന്നാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും പാഠപുസ്തകങ്ങള്‍ എന്‍.സി.ആര്‍.ടി നേരത്തെ പരിഷ്‌കരിച്ചിരുന്നു. പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ 12 അധ്യായങ്ങള്‍ ആണ് ഉള്ളത്.
Kerala
റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 9970 ഒഴിവുകൾ

റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 9970 ഒഴിവുകൾ. വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ (ആർആർബി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മെയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപന നമ്പർ : 01/2025.
യോഗ്യത : പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രിഷ്യൻ / ഇൻസ്ട്രുമെൻ്റ് മെക്കാനിക് / മിൽറൈറ്റ് / മെയിന്റനൻസ് മെക്കാനിക് / മെക്കാനിക് (റേഡിയോ ആൻഡ് ടിവി) / ഇലക്ട്രോണിക് മെക്കാനിക് / മെക്കാനിക് (മോട്ടർ വെഹിക്കിൾ) / വയർമാൻ / ട്രാക്ടർ മെക്കാനിക് / ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ / മെക്കാനിക് (ഡീസൽ) / ഹീറ്റ് എൻജിൻ / ടർണർ / മെഷിനിസ്‌റ്റ് / റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് ട്രേഡുകളിലൊന്നിൽ എസ്‌സിവിടി/എൻസിവിടി അംഗീകൃത ഐടിഐ / അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ. അല്ലെങ്കിൽ പത്താം ക്ലാസും മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമയും. ഡിപ്ലോമയ്ക്കു പകരമായി മേൽപറഞ്ഞ എൻജിനീയറിങ് വിഭാഗങ്ങളിൽ ബിരുദം ഉള്ളവരെയും പരിഗണിക്കും.
പ്രായം ഈ വർഷം ജൂലൈയിൽ 30 കവിയരുത്. 19,900 രൂപയാണ് ശമ്പളം. 500 രൂപയാണ് ഫീസ്. ഒന്നാം ഘട്ട സിബിടിക്ക് ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്ക് ചാർജുകൾ ബാധകമായിരിക്കും). പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതിയാകും. ഒന്നാം ഘട്ട സിബിടിക്ക് ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും (ബാങ്ക് ചാർജുകൾ ബാധകമായിരിക്കും). ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
രണ്ടു ഘട്ടമായുള്ള കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിബിഎടി), ഡോക്യുമെന്റ് വേരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.rrbthiruvananthapuram.gov.in സന്ദർശിക്കുക.
Kerala
സംസ്ഥാനത്ത് മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ 29, 30 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്