Connect with us

PERAVOOR

മഹാകവി വെണ്ണിക്കുളം പുരസ്‌കാരം ഡോ.സോണിയ ചെറിയാന്

Published

on

Share our post

പേരാവൂര്‍:പത്തനംതിട്ട പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ 2024 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്റെ സ്‌നോ ലോട്ടസ് എന്ന നോവലിന് ലഭിച്ചു. 10001 രൂപയും, മഹാകവിയുടെ പേരുള്ള ശില്പവും, പ്രശസ്തി പത്രവും മെയ് ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മാനിക്കും.


Share our post

PERAVOOR

ഗുരു ധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റി ശ്രീനാരായണ ധർമമീമാംസ പരിഷത്ത് സംഘടിപ്പിച്ചു

Published

on

Share our post

പേരാവൂർ: ഗുരു ധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണ ധർമ മീമാംസ പരിഷത്ത് പേരാവൂരിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അംബികാനന്ദ സ്വാമികൾ അധ്യക്ഷനായി. ധർമവ്രതസ്വാമികൾ അനുഗ്രഹപ്രഭാഷണവുംപി.പി.സുരേന്ദ്ര ബാബു മുഖ്യ പ്രഭാഷണവും നടത്തി. സത്യൻ പന്തത്തല, പ്രേമാനന്ദ സ്വാമികൾ, സി.ജെ.ചന്ദ്രബോസ്, എം.സുജിത്ത് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നല്കി. സി.ടി.അജയകുമാർ സംഘടനാ സന്ദേശം നല്കി.

ലഹരിവിരുദ്ധ സമ്പർക്ക യജ്ഞം എസ്എച്ച്ഒ പി.ബി.സജീവ് ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം മാതൃസഭ ഉപാധ്യക്ഷ പി.കെ. ഗൗരി അധ്യക്ഷയായി. ജില്ലയിലെ മികച്ച യൂണിറ്റുകളായി പെരുമ്പുന്ന ശ്രീനാരായണ ഗുരു മഠത്തെയും പാനൂർ ഗുരുസന്നിധി യൂണിറ്റിനെയും തിരഞ്ഞെടുത്തു. മുതിർന്ന പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് സി.കെ.സുനിൽകുമാർ, സെക്രട്ടറി പി.ജെ.ബിജു, വി.പി. ദാസൻ,എം.വി.രാജീവൻ , മന്മഥൻ മുണ്ടപ്ലാക്കൽ, രഞ്ജിത്ത് പുന്നോൽ, പി.പി.സുരേന്ദ്രബാബു, വാസൻ ശാന്തി, സീന സുർജിത്ത്, കെ.എ.ചന്ദ്രമതി, സുരേഷ് നന്ത്യത്ത് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

കോളയാട്ട് മത്സ്യമാലിന്യം ശ്മശാനത്തിൽ കുഴിച്ചിട്ട സംഭവം;ആരോപണങ്ങൾ അടിസ്ഥാനരഹിതം

Published

on

Share our post

പേരാവൂർ: കോളയാട് പഞ്ചായത്ത് മത്സ്യമാർക്കറ്റിലെ മലിനജലം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്തുള്ള മത്സ്യമാർക്കറ്റിന്റെ ടാങ്കുകൾ നിറഞ്ഞ് ടൗണിൽ ദുർഗന്ധം വമിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.

ഈയൊരു സാഹചര്യത്തിൽ 14 അംഗ ഭരണസമിതി യോഗം ചേർന്നാണ് ഐക്യകണ്‌ഠേന മാർക്കറ്റിലെ മലിനജലം ശ്മശാനത്തിൽ കുഴിച്ചിടാൻ തീരുമാനിച്ചത്. ശ്മശാനത്തിന്റെ ഒഴിഞ്ഞ സ്ഥലത്ത് വലിയ കുഴിയെടുത്ത് മലിനജലം നിക്ഷേപിച്ച് പൂർണ്ണമായും മണ്ണിട്ട് മൂടുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് വൈസ്.പ്രസിഡന്റിന്റെയുംഅസി.സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.

വസ്തുത ഇതായിരിക്കെ, പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ്. ടൗണിൽ ഉണ്ടായേക്കാവുന്ന ഗുരുതര മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ളശ്രമമാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയതെന്ന് പൊതുജനങ്ങൾ മനസിലാക്കണമെന്നും ഭരണസമിതി അഭ്യർഥിച്ചു.

പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ, ടി.ജയരാജൻ, പി.ഉമാദേവി, പി.സുരേഷ് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച തുടങ്ങും

Published

on

Share our post

പേരാവൂർ: കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഖുവ്വത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റും. രാത്രി ഏഴിന് മതവിജ്ഞാന സദസ് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും.എട്ടിന് പേരോട് മുഹമ്മദ് അസ് ഹരിയുടെ മതപ്രഭാഷണം.

ചൊവ്വാഴ്ച രാത്രി ഏഴിന് മതവിജ്ഞാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി മാടന്നൂർ ഉദ്ഘാടനം ചെയ്യും. എട്ടിന് ഖലീൽ ഹുദവിയുടെ മതപ്രഭാഷണം. ബുധനാഴ്ച രാവിലെ മതവിജ്ഞാന സദസ് മൂസ മൗലവി വയനാട് ഉദ്ഘാടനം ചെയ്യും, തുടർന്ന് വാരിസ് ഹുദവി താനൂരിന്റെ പ്രഭാഷണം, ഒരു മണി മുതൽ അന്നദാനം.

രാത്രി എട്ടിന് രംഗീഷ് കടവത്തിന്റെ മോട്ടിവേഷൻ സ്പീച്ച്, തുടർന്ന്മുഹമ്മദ് ജിഫ്രി റഹ്മാനി പള്ളിക്കലിന്റെ നേതൃത്വത്തിൽ ദിഖർ ദുആ മജ്‌ലിസ്.

പത്രസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ ഫൈസൽ കളത്തിൽ, കൺവീനർ ടി.പി.മശ് ഹൂദ്, കെ.കെ.റഫീഖ്, എ.റഹീം, എം.വി.മുഹമ്മദ് എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

Trending

error: Content is protected !!