കണ്ണൂർ ജില്ല അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ് പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ

പേരാവൂർ: കണ്ണൂർ ജില്ല അണ്ടർ 17 ഓപ്പൺ ആൻഡ്ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മെയ് 10ന് പേരാവൂർ തൊണ്ടിയിലെ ഗുഡ് എർത്ത് ചെസ് കഫെയിൽ നടക്കും. ചാമ്പ്യൻഷിപ്പിൽ നിന്നും ഓരോ കാറ്റഗറിയിലും രണ്ട് പേർക്ക് വീതം സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിക്കും. മെയ് ഏഴിനുള്ളിൽ രജിസ്ട്രർ ചെയ്യണം. കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ ചെസ് അക്കാദമിയാണ് പേരാവൂരിലെ ഗുഡ് എർത്ത് ചെസ് കഫെ. മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ ചെസ് അക്കാദമി നേരിൽ കാണുവാൻ ചാമ്പ്യൻഷിപ്പ് വേദിയാവും. ഫോൺ: 8075902872, 9496142366 .