പൊതുജനങ്ങൾക്ക് നിയമസഭ സന്ദർശിക്കാം

പൊതുജനങ്ങൾക്ക് നിയമസഭ ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള നിയമസഭ മന്ദിരം സന്ദർശിക്കാൻ അവസരം. ഏപ്രിൽ 25 മുതൽ മേയ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി എട്ട് വരെയും പൊതു അവധി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതലും നിയമസഭ മന്ദിരവും നിയമസഭ മ്യൂസിയവും സന്ദർശിക്കാം.