ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍

Share our post

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.

349 രൂപയുടെ ബേസിക് പ്ലസ് പാക്കേജാണ് പുതുതായി കെഫോണ്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 30 എംബിപിഎസ് വേഗതയില്‍ ഒരു മാസത്തേക്ക് 3000 ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും. നേരത്തേ നിലവിലുണ്ടായിരുന്ന 399 രൂപയുടെ കെഫോണ്‍ ഫ്ളക്സ് പാക്കേജില്‍ 3000 ജിബി ഡാറ്റ ലിമിറ്റുണ്ടായിരുന്നത് 3500 ജിബിയായി ഉയര്‍ത്തിയിട്ടുണ്ട്. 40 എംബിപിഎസ് വേഗതയാണ് ഈ പാക്കേജില്‍ ലഭ്യമാകുക. 599 രൂപയുടെ കെഫോണ്‍ ടര്‍ബോ പാക്കേജില്‍ 3500 ജിബി ഡാറ്റ ലിമിറ്റ് ഉണ്ടായിരുന്നത് 4000 ജിബിയായി ഉയര്‍ത്തിയിട്ടുണ്ട്. 100 എംബിപിഎസ് വേഗത ഈ പാക്കേജില്‍ ആസ്വദിക്കാനാകും. മറ്റ് പാക്കേജുകള്‍ മാറ്റമില്ലാതെ തുടരും.

299 രൂപയുടെ കെഫോണ്‍ ബേസിക് പാക്കേജില്‍ 20 എംബിപിഎസ് വേഗതയില്‍ 1000 ജിബി വരെ ഇന്റര്‍നെറ്റ് ആസ്വദിക്കാം. 449 രൂപയുടെ കെഫോണ്‍ പ്ലസ് പാക്കേജില്‍ 50 എംബിപിഎസ് വേഗതയില്‍ 3500 ജിബി ഇന്റര്‍നെറ്റ് ലഭിക്കും. 499 രൂപയുടെ കെഫോണ്‍ മാസ് പാക്കേജില്‍ 75 എംബിപിഎസ് വേഗതയില്‍ 3500 ജിബി ഇന്റര്‍നെറ്റ് ലഭ്യമാകും. 799 രൂപയുടെ കെഫോണ്‍ ടര്‍ബോ സൂപ്പര്‍ പാക്കേജില്‍ 150 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഇന്റര്‍നെറ്റ് ലഭിക്കും. 999 രൂപയുടെ കെഫോണ്‍ സെനിത് പാക്കേജില്‍ 200 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഇന്റര്‍നെറ്റ് ലഭ്യമാകും. 1499 രൂപയുടെ കെഫോണ്‍ സെനിത് സൂപ്പര്‍ പാക്കേജില്‍ 300 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഇന്റര്‍നെറ്റാണ് ലഭിക്കുക.

പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കുന്ന വെല്‍ക്കം ഓഫറും കെഫോണില്‍ നിലവിലുണ്ട്. പുതിയ കണക്ഷനുകള്‍ ലഭിക്കുന്നതിനായി https://selfcare.kfon.co.in/dm.php എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്‌തോ 18005704466 എന്ന നമ്പരില്‍ ബന്ധപ്പെട്ടോ enteKfon ആപ്പ് വഴിയോ അപേക്ഷിക്കാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!