Kannur
കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമം; സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകളും കൂട്ടാളിയായ യുവാവും റിമാന്‍ഡിലായ സംഭവത്തില്‍ അക്രമിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മുത്തുവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കണ്ണൂര്‍ സ്റ്റേഡിയം പരിസരത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തിന് സമീപം കത്തി കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച ഉച്ചയോടെ തെളിവെടുപ്പ് നടത്തിയത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് മുന്‍പില്‍ ചൊവ്വാഴ്ച്ചപുലര്‍ച്ചെ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നുപേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് വേളാവൂര്‍ സ്വദേശിയായ മുത്തു (37) കണ്ണൂര്‍ ആയിക്കരയിലെ ഫാസില ( 41 ) കൊല്ലം സ്വദേശിനിയും കക്കാട് താമസക്കാരിയുമായ സഫൂറ ( 42 ) എന്നിവരെയാണ് ഇന്‍സ്പക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വെസ്റ്റ് ബങ്കാള്‍ സ്വദേശിയും നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയുമായ രഞ്ചിത്ത് മങ്കാറിന് (40) വയറില്‍ കുത്തേറ്റത്.
കുടല്‍മാല പുറത്തേക്ക് ചാടിയ നിലയില്‍ റോഡില്‍ കാണപ്പെട്ട ഇയാളെ പൊലീസെത്തിയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിലഗുരുതരമായതിനെ തുടര്‍ന്ന്ഇയാള്‍ പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കണ്ണൂര്‍ നഗരത്തിലെ സ്റ്റേഡിയം കോര്‍ണറില്‍ തമ്പടിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും മോഷണവും അനാശാസ്യവും നടത്തിവരുന്നവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സ്തീകളുടെ അടുത്ത് ചെന്ന രഞ്ചിത് മങ്കാര്‍ അവരുമായി പിടിവലിയുണ്ടാവുകയും ഇതിനിടെ എത്തിയ സഫൂറയുടെ കാമുകന്‍ കൂടിയായ മുത്തു കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചുപറിയാണ് മുത്തുവിന്റെ പ്രധാന തൊഴിലത്രെ.സംഭവശേഷം മുത്തു സ്ഥലത്ത് നിന്ന് ഓടിപ്പോവുകയും സ്ത്രീകള്‍ സമീപത്ത് . നില്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലിസ് സംശയം തോന്നിയ ഫാസിലയേയും സഫൂറയേയുംകസ്റ്റഡിയിലെടുത്ത്‌ചോദ്യം ചെയ്തപ്പോഴാണ് വധശ്രമത്തിന്റെ വിവരം പുറത്തായത്.സംഭവ സ്ഥലത്തിന്നടുത്ത ലോറി സ്റ്റാന്റില്‍ ഒന്നര വര്‍ഷം മുമ്പ് കൊട്ടിയൂര്‍ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിലും ഇതേസാമൂഹ്യ വിരുദ്ധരുടെ കൈകളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.
അതോടൊപ്പം പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കുന്നുണ്ടെന്നും പൊതുശല്യമുണ്ടാക്കുന്ന ട്രാന്‍സ്ജന്റര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ് ഐ മാരായ അനുരൂപ്, ദീപ്തി വിവി .വിനോദ്, ഉദ്യോഗസ്ഥരായ നാസര്‍,ഷൈജു, റമീസ്, മിഥുന്‍, ബൈജു എന്നിവരുമുണ്ടായിരുന്നു. അക്രമം നടന്ന റെയില്‍വെ സ്റ്റേഷന്‍ കിഴക്കെ കവാടം’ സ്റ്റേഡിയം കോര്‍ണര്‍ എന്നിവടങ്ങളില്‍ തെളിവെടുപിന് എത്തിച്ച ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വയറിന് കുത്തേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
Kannur
എന്റെ കേരളം മേള ഉദ്ഘാടനം മെയ് എട്ടിന്

കണ്ണൂർ: പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മെയ് എട്ടിന് നടക്കും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്‌കാരിക പരിപാടികൾ, കാർഷിക, ഭക്ഷ്യ, പുസ്തക മേള എന്നിവ നടക്കും. മേള നഗരിയിൽ 2500 ചതുരശ്ര അടിയിൽ ഐപിആർഡിയുടെ തീം പവലിയൻ ഒരുക്കും. കൃഷി, സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, കായികം വകുപ്പുകളുടെ പവലിയനുകൾക്ക് പ്രത്യേക ഇടമുണ്ടാവും. മിനി തിയേറ്റർ, പോലീസ് വകുപ്പിന്റെ ഡോഗ്‌ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനങ്ങളും സജ്ജമാക്കുന്നുണ്ട്.
Kannur
കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം കോം (അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ. മാനവിക വിഷയങ്ങളിൽ യുജിസി ജൂണിൽ നടത്താൻ നിശ്ചയിച്ച നെറ്റ് പരീക്ഷക്ക് തയ്യാർ എടുക്കുന്നവർക്ക് പരിശീലനം സംഘടിപ്പിക്കും. മേയിൽ ജനറൽ പേപ്പറിന് വേണ്ടി തുടങ്ങുന്ന 12 ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകും. താത്പര്യമുള്ളവർ താവക്കര ആസ്ഥാന മന്ദിരത്തിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 30-ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972 703130.
‣എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റര്‍ 26-ന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30-ന് മൂന്ന് സെറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം താവക്കര യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം. ഫോൺ: 0497 2703130
Kannur
കണ്ണൂരിൽ സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ: പുതിയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. പിണറായി നെട്ടൂർ വടക്കുമ്പാട് സ്വദേശി ആലിൻ്റവിട ഹൗസിൽ പി. ഷംസീറിനെ (34)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശത്തെ തുടർന്ന് എസ് ഐ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയോടെ വടക്കുമ്പാട് വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. കഴിഞ്ഞ 12 ന് അഴീക്കൽ ബോട്ടുപാലം സ്വദേശി ടി നിജിലിൻ്റെ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ എവി 9063 നമ്പർ ടി വി എസ് ടോർക്ക് സ്കൂട്ടർ ആണ് മോഷണം പോയത്. താവക്കര പുതിയ ബസ് സ്റ്റാൻ്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായിരുന്നു. നിജിലിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്