കണ്ണൂർ ജില്ലാ ശ്രീ നാരായണ ധർമ മീമാംസാ പരിഷത്ത് പേരാവൂരിൽ

പേരാവൂർ: ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല ശ്രീ നാരായണ ധർമ മീമാംസാ പരിഷത്ത് ഞായറാഴ്ച പേരാവൂരിൽ നടക്കും. കുനിത്തല ശ്രീ നാരായണ മഠത്തിൽ രാവിലെ 10ന് സണ്ണി ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധർമ വ്രത സ്വാമികൾ അനുഗ്രഹഭാഷണം നടത്തും. ആചാര പരിഷ്കരണം എന്ന വിഷയത്തിൽ സത്യൻ പന്തത്തല ക്ലാസെടുക്കും. ഗുരുദേവ-ഗാന്ധിജി സമാഗമത്തെക്കുറിച്ച് പേമാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.15 ന് ലഹരി വിരുദ്ധ സമ്പർക്ക യഞ്ജ ചടങ്ങ് എസ്എച്ച്ഒ പി.ബി.സജീവ് ഉദ്ഘാടനം ചെയ്യും. മുതിർന്ന പ്രവർത്തകരെയും ജില്ലയിലെ മികച്ച യൂണിറ്റുകളെയും അനുമോദിക്കും.ഗുരുദേവ കൃതികളെക്കുറിച്ച് ക്ലാസുകളുണ്ടാവും. പത്രസമ്മേളനത്തിൽ ഗുരുധർമ പ്രചരണ സഭ ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ, സെക്രട്ടറി പി.ജെ.ബിജു, പേരാവൂർ മണ്ഡലം പ്രസിഡൻറ് സി.ജെ.ചന്ദ്രബോസ്, പെരുമ്പുന്ന യൂണിറ്റ് പ്രസിഡൻറ് മന്മഥൻ മുണ്ടപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.