യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍: ഇപ്പോൾ അപേക്ഷിക്കാം

യു.ജി.സി. നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റ് പരീക്ഷ ജൂൺ 21 മുതൽ 30 വരെ നടക്കും. മെയ് ഏഴ് വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്തവർ മെയ് എട്ടിന് രാത്രി 11.59ന് മുമ്പായി ഫീസ് അടക്കണം. മെയ് 9, 10 തീയതികളിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ugcnet.nta.ac.in സന്ദര്‍ശിക്കുക.