കേരളം ഇനി ആറുവരിയില്‍ കുതിക്കും; ദേശീയ പാത 66 ന്റെ നാല് റീച്ചുകള്‍ മെയ് 31 ന് തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായ ദേശീയപാത 66ന്റെ നാല് റീച്ചുകള്‍ മേയ് 31 മുതല്‍ ഗതാഗതത്തിന് തുറന്നു നല്‍കും. മഞ്ചേശ്വരം- ചെങ്കള റീച്ച് പണി പൂര്‍ത്തീകരിച്ചു വരുന്നതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പ്പാലം കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവസാന ഘട്ട പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദി ഭാഷയിലും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.