കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

Share our post

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.

കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.

107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി

ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.

കാർഷിക സാക്ഷരതാ യജ്ഞം

അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി

സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം

ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം

ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!