കാലാവസ്ഥാ വ്യതിയാനം: അരിയിൽ ആർസനിക് കൂടുന്നു, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

Share our post

കണ്ണൂർ: കാലാവസ്ഥാവ്യതിയാനംമൂലം ചൂട് കൂടുന്നതും കാർബൺ ഡൈഓക്സൈഡ് അളവ് ഉയരുന്നതും അരിയിലെ ആർസനിക് അളവ് ക്രമാതീതമായി ഉയർത്തുമെന്ന് പഠനം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൈനയിലെയും യുഎസിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.10 വർഷത്തിനിടെ മൊത്തം 28 നെല്ലിനങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥാവ്യതിയാനം അരി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

ചൂടും കാർബൺഡൈ ഓക്സൈഡും കൂടിയ നിലയിൽ വളരുന്ന നെല്ലിലാണ് ആർസനിക് ഏറ്റവുംകൂടിയ സാന്ദ്രതയിൽ കണ്ടെത്തിയത്. ഇതുമൂലം 2050 ആകുമ്പോഴേക്കും ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ അവയവങ്ങളിലെ കാൻസർ, ഹൃദ്രോഗം, നാഡീ തകരാർ, ഗർഭകാല പ്രശ്നം എന്നിവയ്ക്ക് സാധ്യതകൂട്ടുമെന്ന് പഠനം വ്യക്തമാക്കുന്നു. അരി മുഖ്യാഹാരമായിട്ടുള്ള ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, തായ്‌ലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോർട്ട്.

പ്രകൃതിദത്ത ഉപലോഹവസ്തു

പ്രകൃതിദത്തമായി കാണുന്ന ഉപലോഹ വസ്തുവാണ് ആർസനിക്. ചൂടും കാർബൺഡൈ ഓക്സൈഡും വർധിക്കുമ്പോൾ മണ്ണിൽ ആർസനിക് അളവ് സാധാരണ കാണുന്നതിലും കൂടും. വളരുന്ന വെള്ളത്തിലെ ആർസനിക്കും നെൽച്ചെടി ആഗിരണം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!