ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ

Share our post

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൌണ്ടിലേക്ക് ഇടുകയും, ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്‍റെ നിഗമനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!