പാനൂർ സ്വദേശിയായ വിദ്യാർത്ഥി മംഗലാപുരത്ത് മരിച്ച നിലയിൽ

പാനൂർ: മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട ) ശംസുൽ ഹുദയിൽ ഷംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യേനപോയ കോളജിൽ എസിസിഎ കോഴ്‌സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്ത് എത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇജാസ്.