Connect with us

Kerala

കേരളത്തില്‍ എം.സി.എ പ്രവേശനം; മേയ് 22 വരെ അപേക്ഷിക്കാം

Published

on

Share our post

കേരളത്തിലെ 2025-26 ലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) പ്രോഗ്രാം പ്രവേശനത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ആണ് പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിച്ച് പ്രവേശനപ്പരീക്ഷ നടത്തി സര്‍ക്കാര്‍ സീറ്റിലേക്ക് അലോട്മെന്റ് നടത്തുന്നത് എല്‍ബിഎസ് സെന്റര്‍ ആയിരിക്കും.

സ്ഥാപനങ്ങള്‍

സര്‍ക്കാര്‍, എയ്ഡഡ്, ഗവണ്‍മെന്റ് കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവയിലെ നിശ്ചിതസീറ്റുകളിലേക്കാണ് പ്രവേശനം. 2024-25-ല്‍ മൂന്ന് സര്‍ക്കാര്‍, രണ്ട് എയ്ഡഡ്, അഞ്ച് കോസ്റ്റ് ഷെയറിങ്, 45 സ്വകാര്യ സ്വാശ്രയ കോളേജുകള്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്നു. പട്ടിക www.lbscentre.in ല്‍ എംസിഎ പ്രവേശന വിജ്ഞാപന ലിങ്കിലുള്ള പ്രോസ്പക്ടസില്‍ ലഭിക്കും. ഈ വര്‍ഷത്തെ പട്ടിക പിന്നീട് പ്രസിദ്ധപ്പെടുത്തും.

സീറ്റുകള്‍

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രവേശനപ്പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ അലോട്ട് ചെയ്യുന്ന സീറ്റുകളാണ് സര്‍ക്കാര്‍സീറ്റുകള്‍. മാനേജ്മെന്റ് സീറ്റുകള്‍: എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളില്‍ ബന്ധപ്പെട്ട മാനേജ്‌മെന്റ് സുപ്രീംകോടതി നിര്‍ദേശപ്രകാരം നികത്തുന്ന സീറ്റുകള്‍.

ലാപ്സ്ഡ് സീറ്റുകള്‍: എല്‍ബിഎസ് സെന്റര്‍ അലോട്മെന്റ് പൂര്‍ത്തിയാക്കിയശേഷവും ഒഴിഞ്ഞുകിടക്കുന്നതും സ്ഥാപനങ്ങള്‍ക്ക് നേരിട്ടുനികത്താവുന്നതുമായ സീറ്റുകളാണിവ.

റാങ്ക് പട്ടിക തയ്യാറാക്കിയശേഷം കേന്ദ്രീകൃത അലോട്മെന്റ് വഴി ഓപ്ഷനുകള്‍ സ്വീകരിച്ച് എല്‍ബിഎസ് സെന്റര്‍ സര്‍ക്കാര്‍ സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്മെന്റ് നടത്തും.

യോഗ്യത

ഏതെങ്കിലും വിഷയത്തിലെ അംഗീകൃത ബിരുദം (ബിഇ/ബിടെക്/ബിഎസ്സി/ബികോം/ബിഎ/ബിവൊക്/ബിസിഎ തുടങ്ങിയവയാകാം) നേടിയിരിക്കണം.

യോഗ്യതാകോഴ്സില്‍ 50 ശതമാനം മാര്‍ക്ക് (സംവരണവിഭാഗക്കാര്‍ക്ക് 45 ശതമാനം) ഉണ്ടായിരിക്കണം. മാര്‍ക്ക് അടുത്ത പൂര്‍ണസംഖ്യയായി ക്രമപ്പെടുത്തി പരിഗണിക്കുന്നതല്ല.

പ്ലസ്ടുതലത്തിലോ ബിരുദപ്രോഗ്രാമിലോ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണമെന്നത് അഭികാമ്യമാണ്. മാത്തമാറ്റിക്‌സ് പശ്ചാത്തലമില്ലാത്തവരുടെ കാര്യത്തില്‍, ബന്ധപ്പെട്ട സര്‍വകലാശാല/സ്ഥാപനം നിര്‍ബന്ധമായും മാത്തമാറ്റിക്‌സിലെ ബ്രിഡ്ജ് കോഴ്സ് രൂപപ്പെടുത്തണം. യൂണിവേഴ്സിറ്റി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അധിക ബ്രിഡ്ജ് കോഴ്സുകള്‍ കംപ്യൂട്ടര്‍ വിഷയങ്ങള്‍ക്കും ക്രമീകരിക്കേണ്ടതുണ്ട്.

യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവര്‍ഷപരീക്ഷ ഈ വര്‍ഷം എഴുതുന്നവര്‍ക്കും, എഴുതി പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം. അവര്‍, യോഗ്യതനേടിയതിന്റെ രേഖകള്‍ പ്രവേശനസമയത്ത് ഹാജരാക്കണം.

പ്രവേശനപ്പരീക്ഷ

ഓ.എം.ആര്‍ ഉത്തരക്കടലാസ് ഉപയോഗിച്ചുള്ള ഓഫ്‌ലൈന്‍ പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാ തീയതി പിന്നീടറിയിക്കും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 120 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ വിശദമായ സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. മാതൃകാ ചോദ്യങ്ങള്‍ സൈറ്റില്‍ ലഭിക്കും.

റാങ്ക് പട്ടിക

പരീക്ഷയില്‍ പൂജ്യം മാര്‍ക്കില്‍ കൂടുതല്‍ ലഭിക്കുന്നവരുടെ പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് എംസിഎ പ്രവേശനം. പ്രവേശനപ്പരീക്ഷയില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് തുല്യമാര്‍ക്ക് വന്നാല്‍ പ്രവേശനപ്പരീക്ഷയില്‍ കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവരെ, ആ ക്രമത്തില്‍ പരിഗണിച്ച് തുല്യത ഒഴിവാക്കും. പിന്നെയും തുല്യത തുടര്‍ന്നാല്‍, പ്രായംകൂടിയ പരീക്ഷാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക് നല്‍കും.

അപേക്ഷ

lbscentre.in ലെ പ്രോഗ്രാം പ്രവേശന വിജ്ഞാപന ലിങ്ക് വഴി നല്‍കാം. അപേക്ഷാഫീസ് 1300 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് 650 രൂപ. അപേക്ഷ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ചലാന്‍ വഴി ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കാം. ഓണ്‍ലൈനായും അടയ്ക്കാം. അപേക്ഷാ ഫീസ് മേയ് 20 വരെ അടയ്ക്കാം. അപേക്ഷ പൂര്‍ത്തിയാക്കാന്‍ 22 വരെ സൗകര്യമുണ്ടാകും.


Share our post

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Kerala

വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.


Share our post
Continue Reading

Trending

error: Content is protected !!