Kerala
കേരപദ്ധതി; റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സബ്‌സിഡി ഈ വർഷംമുതൽ

കൃഷിവകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം തുടങ്ങും. റബ്ബർ കർഷകർക്ക് 75,000 രൂപ ഹെക്ടറൊന്നിന് സബ്‌സിഡി കിട്ടും. ഏലത്തിന് ഹെക്ടറൊന്നിന് 1,00,000 രൂപയും കാപ്പിക്ക് 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും.റബ്ബറിന്, അഞ്ച് ഹെക്ടർവരെ കൃഷിയുള്ളവർക്കാണ് സഹായധനം. ഏലത്തിന് എട്ട് ഹെക്ടർവരെയും കാപ്പിക്ക് പത്ത് ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക് സഹായം നൽകും.
കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർക്കർഷകർക്കാണ് സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാട് ജില്ലയിലെ കർഷകർക്കും ഏലം സഹായധനം ഇടുക്കിയിലെ കർഷകർക്കുമാകും.
ജൂണിൽ സബ്‌സിഡി ലഭ്യമാകുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. മൂന്ന് വിളകളിലും പത്ത് ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക് പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽനിന്നാണ് സബ്‌സിഡിക്ക് അർഹരായവരെ തിരഞ്ഞെടുക്കുകയെന്ന് കൃഷി അസിസ്‌റ്റന്റ് ഡയറക്ടർ (കേര പ്രോജക്ട്) ഡോ. എസ്. യമുന പറഞ്ഞു.കേരപദ്ധതിയുടെ ആദ്യഗഡുവായി 139.65 കോടി രൂപ ലോകബാങ്കിൽനിന്ന് ലഭിച്ചു. കൃഷിവകുപ്പാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ് വഴി പദ്ധതി നടപ്പാക്കുന്നത്. കൃഷിവകുപ്പിന്റെ 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം കിട്ടി. മേയിൽ ഉദ്‌ഘാടനം ചെയ്യും.
Kerala
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Kerala
ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ചവര്‍ കുടുങ്ങി, ഉപകരണങ്ങളില്‍ മാല്‍വെയര്‍ കടന്നുകൂടി

വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകളെ പി.ഡി.എഫ് ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് മിക്കവാറും ആളുകള്‍ ആശ്രയിക്കാറ് ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വേര്‍ട്ടര്‍ പ്ലാറ്റ്‌ഫോമുകളെയാണ്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് പിന്നില്‍ ഒരു അപകടം പതിയിരിപ്പുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ഓണ്‍ലൈന്‍ ഫയല്‍ കണ്‍വേര്‍ട്ടര്‍ സേവനങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് എഫ്ബിഐ കഴിഞ്ഞ മാസം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെ പിഡിഎഫ് കാന്‍ഡി.കോം എന്ന ഓണ്‍ലൈന്‍ പിഡിഎഫ് റ്റു ഡോക്‌സ് കണ്‍വെര്‍ട്ടര്‍ വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി സങ്കീര്‍ണമായ സൈബര്‍ ആക്രമണം നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്ക് കണ്ടെത്തി.
ആക്രമണം എങ്ങനെ
വെബ്‌സൈറ്റിന്റെ ലോഗോ ഉള്‍പ്പടെയുള്ള ഇന്റര്‍ഫെയ്‌സില്‍ മാറ്റം വരുത്തിയതിന് പുറമെ കാന്‍ഡിഎക്‌സ്പിഡിഎഫ്.കോം, കാന്‍ഡികണ്‍വെര്‍ട്ടര്‍പിഡിഎഫ്.കോം തുടങ്ങിയ യഥാര്‍ത്ഥ വെബ്‌സൈറ്റിനോട് സാമ്യമുള്ള ഡൊമൈനുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു.
ഈ വ്യാജ വെബ്‌സൈറ്റില്‍ വേഡ് ഫയല്‍ ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് പിഡിഎഫ് ഫയല്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ആളുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഒരു ആനിമേറ്റഡ് ലോഡിങ് ഗ്രാഫിക്‌സും സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം കാപ്ച (Captcha) വെരിഫിക്കേഷനും ആവശ്യപ്പെടും. തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുമ്പോള്‍ ‘അഡോബിസിപ്പ്’ എന്ന പേരിലുള്ള ഒരു ഫയല്‍ സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ആവും. ഇതില്‍ വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന സെക്ടോപ് റാറ്റ് വിഭാഗത്തില്‍ പെടുന്ന ആരെക്‌ക്ലൈന്റ് മാല്‍വെയറും ഉണ്ടാവും.2019 മുതല്‍ ഈ ട്രൊജന്‍ ആക്രമണം നിലവിലുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രൗസറിലെ പാസ് വേഡുകള്‍ ഉള്‍പ്പടെ മോഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. ഇത്തരം വെബ്‌സൈറ്റുകള്‍ പലതും ഇതിനകം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകളില്‍ കഴിഞ്ഞ മാസം മാത്രം 6000 സന്ദര്‍ശകരെ ലഭിച്ചിട്ടുണ്ട്.
ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നതിനാല്‍ അടുത്തതവണ ഫയല്‍ കണ്‍വേര്‍ട്ട് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ യഥാര്‍ത്ഥ വെബ്‌സൈറ്റുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക. ഓഫ് ലൈന്‍ ടൂളുകള്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിക്കുക.
Kerala
സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്