Kannur
ആദ്യാനുഭവമായി കണ്ണൂരിലെ ചിത്രച്ചന്ത: വർണങ്ങളുടെ ചന്ത,വരകളുടേയും

കണ്ണൂർ: പരേഡ് ഗ്രൗണ്ടിന് മുൻവശം ഇന്നലെ നിറങ്ങളിൽ നീരാടുകയായിരുന്നു.കേരളചിത്ര കലാപരിഷത്ത് കണ്ണൂർ ജില്ല കമ്മിറ്റി ഒരുക്കിയ ചിത്രചന്ത അത്രയ്ക്ക് ആകർഷകമായിരുന്നു. പ്രശസ്തരായ ഒരു പിടി ചിത്രകാരന്മാർ തങ്ങളുടെ സൃഷ്ടികൾ വില്പനയ്ക്കും പ്രദർശനത്തിനുമായി വച്ചപ്പോൾ നല്ല പ്രതികരണമാണ് ആസ്വാദകരിൽ നിന്നുമുണ്ടായത്.
കണ്ണൂർ കോർപ്പറേന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രചന്ത സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്ത കലാകാരന്മാരാണ് അവരുടെ സൃഷ്ടികളുമായി എത്തിയത്.മനോഹരമായി 40 സ്റ്റാളുകളിലായാണ് ചന്ത സജ്ജമാക്കിയത്. പ്രശസ്ത ചിത്രകാരന്മാരായ ദാമോദരൻ മാഷും ധനേഷ് മാമ്പയും സലീഷ് ചെറുപുഴയും കെ.ഇ.സ്മിതയും സതീശങ്കറും രവീനയും ഉൾപ്പെടുന്ന നാൽപ്പത് ചിത്രകാരന്മാരാണ് ചിത്ര ചന്തയിൽ പങ്കെടുത്തത്.
ബുദ്ധനും തെയ്യക്കോലങ്ങളും സിനിമ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമടക്കം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഒാരോന്നും. ആയിരം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള ചിത്രങ്ങൾ ചന്തയിലുണ്ട്. വിലമതിക്കാനാകാത്ത കലാസൃഷ്ടികൾക്ക് ഒരു വിലയും അധികമല്ലയെന്നുമാണ് കാണാനും വാങ്ങാനുമായി ചന്തയിലെത്തിയവർ പറയുന്നത്.
രോഗത്തോട് മല്ലിട്ടും നിറങ്ങളുമായി ചങ്ങാത്തം കൂടിയും
മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിൽ ആയപ്പോഴും തന്റെ വരകളാൽ അതിർവരമ്പുകളില്ലാതെ പറക്കുകയാണ് സജിത മണിയൂർ എന്ന കലാകാരി. ശാരീരിക അവശതകളുമായി മല്ലിടുമ്പോഴും നിറങ്ങൾക്കൊപ്പം ചങ്ങാത്തം കൂടിയ ഈ കലാകാരി ശാസ്ത്രീയമായി വര അഭ്യസിച്ചിട്ടില്ല. തന്റെ 16 ചിത്രങ്ങളുമായാണ് പുളിമ്പറമ്പ് സ്വദേശിനിയായ ഈ കലാകാരി ചിത്ര ചന്തയിലെത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒരു സോളോ എക്സിബിഷൻ സംഘടിപ്പിക്കണമെന്നാണ് സജിതയുടെ ആഗ്രഹം.
ചിത്ര ചന്തയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുഞ്ഞിമംഗലം സ്വദേശിനിയായ മൗത്ത് ആർട്ടിസ്റ്റ് സുനിത പറയുന്നു.വീൽചെയറിൽ ആയപ്പോഴും ചായം മുക്കിയ ബ്രഷ് വായയിൽ കടിച്ചു പിടിച്ച് സുനിത വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. 25 വർഷമായി ചിത്ര രംഗത്തുള്ള ഈ കലാകാരിക്ക് 2017 ൽ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധിയായ പ്രദർശനങ്ങളിൽ പങ്കെടുക്കുകയും സോളോ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തുട്ടുണ്ട്.
പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കണ്ണൂരിന്റെ ചിത്ര കലാ സംസ്കാരത്തെ തന്നെ സ്വാധീനിക്കാവുന്നതാണ് ഈ ചിത്ര ചന്ത. വരുന്നവരെല്ലാം ചെറുതെങ്കിലും വാങ്ങിയിട്ടെ മടങ്ങുന്നുള്ളു. സാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നെങ്കെലും വരും വർഷങ്ങളിൽ എല്ലാം പരിഹരിച്ച് മികച്ച പരിപാടി നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. -സുമ മഹേഷ് പ്രോഗ്രാം കോർഡിനേറ്റർ
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്