Kannur
വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.
Kannur
കുടുംബശ്രീ ബോർഡ് മറച്ച് വ്യാപാരി നേതാവിന്റെ അനധികൃത കച്ചവടം

പാനൂർ: താഴെ പൂക്കോം ടൗണിൽ കുടുംബശ്രീ കിയോസ്ക് നഗരചന്തയിൽ വ്യാപാരി വ്യവസായി സമിതി ജില്ല നേതാവിന്റെ അനധികൃത പച്ചക്കറി കച്ചവടം. ഒരു മാസത്തോളമായി റോസ് കുടുംബശ്രീ യൂനിറ്റിന് അനുവദിച്ച കിയോസ്കിലാണ് ഈ വ്യാപാരി നേതാവിന്റെ അനധികൃത കച്ചവടം. ടാർപായകൊണ്ട് കുടുംബശ്രീയുടെ ബോർഡ് മറച്ചാണ് ടൗണിലെ മത്സ്യമാർക്കറ്റിനു സമീപം കച്ചവടം ചെയ്യുന്നത്. കുടുംബശ്രീക്ക് അനുവദിച്ച കിയോസ്കിൽ സ്വകാര്യ വ്യക്തികൾക്ക് കച്ചവടം പാടില്ലെന്ന നിയമം നിലനിൽക്കെയാണ് വ്യാപാരി നേതാവ് പരസ്യ നിയമലംഘനം നടത്തിയത്. ഇവിടെ നടത്തുന്ന ഇടപാടുകൾക്ക് ഇയാളുടെ ക്യൂ.ആർ കോഡും ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് തദ്ദേശവാസിയായ കോമത്ത് ആസിഫ് പാനൂർ നഗരസഭ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂനിറ്റിനോട് നഗരസഭ സെക്രട്ടറി വിശദീകരണം തേടി.
Kannur
പാസ്പോര്ട്ടില് പങ്കാളിയുടെ പേര് ചേര്‍ക്കാൻ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട

കണ്ണൂർ: പാസ്പോർട്ടില് പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് ഇനി സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ടില് തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്ന പ്രക്രിയ ലളിതമാക്കാനുള്ളശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. വിവാഹ സർട്ടിഫിക്കറ്റിന് പകരം ദമ്പതികള്‍ ഒരുമിച്ചുള്ള ഫോട്ടോയോടൊപ്പം സത്യവാങ്മൂലം എഴുതി സമർപ്പിച്ചാല്‍ മതിയാകും. വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും നില നില്ക്കുന്ന മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ പല മേഖലയില്‍ ഉള്ളവരും വിവാഹസർട്ടിഫിക്കറ്റിന് അപേക്ഷിക്കാറില്ല. വിവാഹ സർട്ടിഫിക്കറ്റില്ലാത്ത നിരവധി പേരുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Kannur
മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്