കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.