ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം

Share our post

പുതിയ സിം എടുക്കുമ്പോൾ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാൽ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം. ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ കവറേജ് മാപ്പ് പുറത്തുവിട്ടു. ട്രായ് മാർഗ്ഗ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള ഏപ്രിൽ ഒന്നിന്റെ അന്തിമ തീയതി അവസാനിച്ചതോടെ മൊബൈൽ കമ്പനികൾ റേഞ്ച് പരിധികൾ നേരത്തെ മനസിലാക്കാനുള്ള ലിങ്കുകൾ പ്രാവർത്തികമാക്കി.
2024 ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം അവര്‍ സേവനം നല്‍കുന്ന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ് വര്‍ക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം. ഇത് നടപ്പാക്കാന്‍ 2025 ഏപ്രില്‍ ഒന്ന് വരെയാണ് സമയം നല്‍കിയിരുന്നത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾ നെറ്റ് വര്‍ക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഓരോ കമ്പനികളുടെയും ഔദ്യോഗിക വെബ്സൈറ്റ് വഴി മാപ്പ് പരിശോധിക്കാൻ സാധിക്കും.കൂടാതെ ബിഎസ്എന്‍എല്‍ മാപ്പ് https://bsnl.co.in/coveragemap എന്ന യുആര്‍എൽ വഴിയും പരിശോധിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!