കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

കണ്ണൂർ: അഫിലിയേറ്റഡ് കോളേജിൽ 22-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി (ഏപ്രിൽ 2025) പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
‣പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് റെഗുലർ), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ വെബ് സൈറ്റിൽ.
‣പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്), (സി ബി സി എസ് എസ് സപ്ലിമെന്ററി), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ. പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി ബി സി എസ് എസ് റെഗുലർ), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
‣ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷിൻ ലേണിങ് (റഗുലർ, സപ്ലിമെൻ്ററി), ഏപ്രിൽ 2025 പ്രായോഗിക, പ്രോജക്ട് പരീക്ഷകൾ മേയ് ആറ്, ഏഴ് തീയതികളിലായി കാഞ്ഞങ്ങാട്, നെഹ്റു ആ൪ട്സ് ആൻഡ് സയന്‍സ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ കോളേജുമായി ബന്ധപ്പെടണം.
‣സർവകലാശാല അഫിലിയേറ്റഡ് കോളേജ്, സെൻ്ററുകളിലെ മൂന്നാം സെമസ്റ്റർ എം സി എ (റെഗുലർ, സപ്ലിമെന്ററി ലാറ്ററൽ എൻട്രി ഉൾപ്പെടെ) നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 24.
‣ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് അഞ്ച്.
‣മാനേജ്‌മൻറ് സ്റ്റഡീസ് പഠന വകുപ്പിൽ സ്ഥിരം അധ്യാപക തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒഴിവ്: പ്രൊഫസർ ഒന്ന്, അസോസിയേറ്റ് പ്രൊഫസർ ഒന്ന്, അസിസ്റ്റൻറ് പ്രൊഫസർ -രണ്ട്. അപേക്ഷിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ 10-ന് തുടങ്ങും.
28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിൻറൗട്ടുകൾ മറ്റ് അനുബന്ധ രേഖകൾ സഹിതം മേയ് അഞ്ചിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.