Kerala
സിദ്ധാർഥന്റെ മരണം; പൂക്കോട് സർവകലാശാലയിൽ നിന്ന് 19 വിദ്യാർഥികളെ പുറത്താക്കി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി സിദ്ധാർഥനെന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു.പ്രതികളായ 19 വിദ്യാർഥികളെയാണ് പുറത്താക്കിയത്. മുമ്പ് മറ്റൊരു ക്യാമ്പസിൽ ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിന്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആ അപ്പീൽ പരിഗണിച്ച കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് സർവകലാശാല ആന്റി റാഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് 19 വിദ്യാർഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.
Kerala
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി

വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിൽ ഒബ്സർവേഷൻ റൂമിൽ താമസിപ്പിച്ചിരുന്ന 17-കാരന്‍ മരിച്ച നിലയില്‍. റൂമില്‍ പതിനേഴുകാരന്‍ ഒറ്റക്ക് ആയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെ ആണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.
Kerala
ഗൂഗിള്‍ പേയുമായി ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കണോ? എങ്ങനെയെന്ന് നോക്കാം

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള പല പ്ലാറ്റ്‌ഫോമുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടി ബന്ധിപ്പിക്കാനുള്ള അവസരം ഉപയോക്തകള്‍ക്കായി ആരംഭിക്കുന്നു. റുപേ ക്രെഡിറ്റ് കാര്‍ഡിലൂടെയാണ് ഈ സേവനം അനുവദിക്കുക. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐ.സി.ഐ.സി.ഐ, പി.എന്‍.ബി, ആക്സിസ് ബാങ്ക് പോലുള്ള പ്രധാന പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും വിവിധ പ്രാദേശിക, സഹകരണ ബാങ്കുകളും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, ഗൂഗിള്‍ പേ ഉപയോഗിച്ച് ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സുരക്ഷിതവും തടസ്സരഹിതവുമായ പേയ്‌മെന്റുകള്‍ എളുപ്പത്തില്‍ നടത്താനാകും. റുപേ ക്രെഡിറ്റ് കാര്‍ഡിനെ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കുന്ന വിധം
യുപിഐ ഇടപാടുകള്‍ക്കായി റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഔദ്യോഗിക ജി-മെയില്‍ ഐഡി ഉപയോഗിച്ച് ഗൂഗിള്‍ പേയില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണില്‍ Google Pay ആപ്പ് തുറക്കുക. പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘Payment Methods’ എന്നതിലേക്ക് പോകുക. ‘Add RuPay Credit Card’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പിന്നീട് ബാങ്ക് തെരഞ്ഞെടുത്ത ശേഷം കാര്‍ഡ് വിശദാംശങ്ങള്‍ (കാര്‍ഡ് നമ്പര്‍, CVV, Expiry Date) നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച OTP നല്‍കി കാര്‍ഡ് പരിശോധിക്കുക.സുരക്ഷിത ഇടപാടുകള്‍ക്കായി UPI പിന്‍ സജ്ജമാക്കുക. റുപേ ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, QR കോഡ്, UPI ഐഡി അല്ലെങ്കില്‍ മര്‍ച്ചന്റ് ഹാന്‍ഡില്‍ എന്നിവ വഴി യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും.
Kerala
പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം; വിവരം നല്‍കുന്നവര്‍ക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ ശ്രമം. പ്രതിഫലം പിഴ തുകയുടെ 25 ശതമാനമായി വർധിപ്പിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നീക്കം. മാലിന്യം തള്ളുന്നവര്‍ക്കുള്ള പിഴ 50,000 ആക്കുകയും വിവരം നല്‍കുന്നവർക്ക് സമ്മാനമായി 12,500 രൂപ നല്‍കാനുമാണ് സധ്യത. 9446700800 എന്ന വാട്സാപ്പ് നമ്പറിരിൽ മാലിന്യം തള്ളുന്ന ഫോട്ടോ, വീഡിയോ, സംഭവം നടന്ന സ്ഥലം, സമയം എന്നീ വിവരങ്ങൾ പങ്കുവയ്ക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്