പരിയാരവും പെരിങ്ങോം–വയക്കരയും സമ്പൂർണ വായനശാലാ പഞ്ചായത്ത്

തളിപ്പറമ്പ്: പരിയാരവും പെരിങ്ങോം–വയക്കരയും സമ്പൂർണ വായനശാലാ പഞ്ചായത്തുകളായി. പരിയാരത്ത് വി ശിവദാസൻ എംപിയും പെരിങ്ങോം–വയക്കരയിൽ ജസ്റ്റിസ് കെ ചന്ദ്രുവും പ്രഖ്യാപനം നടത്തി. പരിയാരത്ത് കലക്ടർ അരുൺ കെ വിജയൻ, ജസ്‌റ്റിസ് കെ ചന്ദ്രു, പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെന്റ് കൺവീനർ ടി കെ ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്‌ണൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം കെ രമേശ്‌കുമാർ, വി സി അരവിന്ദാക്ഷൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ബാബുരാജൻ, സ്ഥിരംസമിതി അധ്യക്ഷരായ ആർ ഗോപാലൻ, ടി പി രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സി മല്ലിക, പി ജനാർദനൻ, പി വി സജീവൻ, എ വി രതീഷ്, അഷ്‌റഫ് കൊട്ടോല, പി.വി പ്രസീത, കെ വി മധു എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പുഷ്‌പവല്ലിയെ ചടങ്ങിൽ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടി.വി ജയകൃഷ്‌ണൻ സ്വാഗതവും കെ വി മിനി നന്ദിയും പറഞ്ഞു. പെരിങ്ങോം-–വയക്കര പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം ജസ്റ്റിസ് കെ ചന്ദ്രു നിർവഹിച്ചു. പ്രസിഡന്റ് വി എം ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ഡോ. വി. ശിവദാസൻ എംപി, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, വൈസ് പ്രസിഡന്റ് ബിന്ദു രാജൻകുട്ടി, സുഭാഷ് അറുകര എന്നിവർ സംസാരിച്ചു.