മേനച്ചോടി യു.പി സ്കൂൾ കെട്ടിടോദ്ഘാടനവും പഠനോത്സവവും

കോളയാട് : മേനച്ചോടി ജിയുപി സ്കൂളിൽ കെട്ടിടോദ്ഘാടനവും പഠനോത്സവവും യാത്രയയപ്പും നടന്നു. കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച രണ്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും പഠനോത്സവവും സേവനത്തിൽ നിന്ന് വിരമിക്കുന്ന അനൂപ് മാസ്റ്റർക്കുള്ള യാത്രയയപ്പുമാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ, പി. ഉമാദേവി, ജയരാജൻ, ശ്രീജ പ്രദീപൻ, റീന നാരായണൻ, ഉഷ മോഹനൻ , പി.സുരേഷ്, കെ.വി ജോസഫ്, ഇരിട്ടി എഇഒ. സി. കെ.സത്യൻ, പ്രഥമാധ്യാപകൻ വി.കെ ഈസ്സ എന്നിവർ സംസാരിച്ചു.