ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ; ഇന്ന് ഏപ്രിൽ 7, ലോകാരോഗ്യ ദിനം

ഇന്ന് ഏപ്രിൽ 7. ലോക ആരോഗ്യ ദിനം. ആഗോള തലത്തിൽ തന്നെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഈ ദിവസം ആരോഗ്യ ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. മൊത്തത്തിലുള്ള ക്ഷേമത്തിന് നല്ല ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഇത് പ്രവർത്തിക്കുന്നു. ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ പ്രമേയം എന്നത്. 1948-ൽ ഒന്നാം ആരോഗ്യ അസംബ്ലിയാണ് ലോകാരോഗ്യ ദിനത്തിന് തുടക്കമിട്ടത്. 1950 മുതൽ ഇത് ആഘോഷിക്കപ്പെടുന്നു. ആഗോള ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോകാരോഗ്യ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം.