Connect with us

Kannur

കണ്ണൂര്‍ ലോഡ്ജിലെ അറസ്റ്റ്, യുവാക്കളെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ, വീട്ടുകാരെ പറ്റിച്ചത് പരസ്പരം ഫോണ്‍ കൈമാറി’

Published

on

Share our post

കണ്ണൂർ:കണ്ണൂർ പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതീ യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. പറശ്ശിനിക്കടവിലും കോള്‍മൊട്ടയിലും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ എക്സൈസ് നടത്തിയ റെയ്ഡില്‍ നാല് പേരാണ് ഇന്നലെ പിടിയിലായത്. രണ്ട് യുവതികളും രണ്ട് യുവാക്കളും. മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷില്‍, ഇരിക്കൂർ സ്വദേശി റഫീന,കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് വലയിലായത്. പെരുന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികള്‍ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് വിളിക്കുമ്ബോഴെല്ലാം ഫോണ്‍ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്സൈസ് പറയുന്നത്. എക്സൈസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാരും അറിയുന്നത്. പിടിയിലായ യുവാക്കളില്‍ ഒരാള്‍ പ്രവാസിയും മറ്റൊരാള്‍ നിർമാണമേഖലയില്‍ തൊഴിലെടുക്കുന്നയാളുമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്. പിടിയിലായ റഫീന മോഡലിങ് രംഗത്തുമുണ്ട്. ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കാനുളള ട്യൂബുകളും മറ്റും എക്സൈസ് പിടിച്ചെടുത്തിരുന്നു. തളിപ്പറമ്ബ് എക്സൈസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്. ലഹരിസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.


Share our post

Kannur

മുത്താറിപ്പീടിക – ചെറുവാഞ്ചേരി റോഡില്‍ നാളെ മുതൽ ഗതാഗത നിയന്ത്രണം

Published

on

Share our post

പാനൂർ: മുത്താറിപ്പീടിക – ചെറുവാഞ്ചേരി റോഡില്‍ മഞ്ഞകാഞ്ഞിരത്ത്  കലുങ്ക് നിര്‍മാണവും  എംഎസ്എസ് പ്രവൃത്തിയും നടക്കുന്നതിനാല്‍ നാളെ മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. പാനൂര്‍ – മുത്താറിപ്പീടിക -വരപ്ര -മഞ്ഞകാഞ്ഞിരം വള്ള്യായി – മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോവുന്ന ബസുകള്‍ പാനൂര്‍ -മുത്താറിപ്പീടിക – കല്ലറക്കല്‍ പള്ളി – വള്ള്യായി – മരപ്പാലം വഴി പോകണം. പാനൂര്‍ – ചെണ്ടയാട് റൂട്ടില്‍ പാടാന്‍ താഴെ വരെ പോവുന്ന ബസുകള്‍ ചെണ്ടയാട് ജംഗ്ഷനില്‍ നിര്‍ത്തിയിടേണ്ടതാണ്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

നിരോധിത ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: നിരോധിത ലഹരി മരുന്നുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിൽ. തയ്യിൽ കടപ്പുറം റോഡിലെ കെ ഷിജിൽ(29) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും പാന്റിൽ സൂക്ഷിച്ച 5.4ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്കൂട്ടറിന്റെ പിറകിലുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ചിറക്കൽ ചിറക്ക് സമീപം വളപട്ടണം എസ്ഐമാരായ ടി എം വിപിൻ, സുരേഷ് ബാബു, ഉദ്യോഗസ്ഥരായ റിനോജ്, അജേഷ് എന്നിവർ വാഹന പരിശോധന നടത്തി വരവേയാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിലായത്. പോലീസ്‌ കൈ കാണിച്ചിട്ടും നിർത്താതെ പോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടുന്നതിനിടയിലാണ് പിറകിലിരുന്നയാൾ ഓടിരക്ഷപ്പെട്ടത്. കെ എൽ20ടി 1558 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

Published

on

Share our post

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!