കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു

Share our post

തിരുവനന്തപുരം :കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന 2021 വർഷം മുതൽ നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധികാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെല്ലാനുകൾ തീർപ്പാക്കുന്നതിനായി കണ്ണൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സെസ്മെൻറ് വിഭാഗം) സംയുക്തമായി ഇരിട്ടി ഡി വൈ എസ്‌ പി ഓഫീസ് , തളിപ്പറമ്പ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഏഴിൽ 9 മുതൽ 11 വരെ ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്.9497927129 (പോലീസ്). 9188963113 (മോട്ടോർ വാഹന വകുപ്പ്)എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.പിഴ ഒടുക്കുന്നതിനായി എ ടി എം കാർഡ്,യു പി ഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!