Connect with us

Kannur

കശുവണ്ടി-കശുമാങ്ങ സംഭരണത്തിൽ കരിനിഴൽ; പ്രതീക്ഷ നശിച്ച് കർഷകർ

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: ഉ​ൽ​പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും​കൊ​ണ്ട് ദു​രി​ത​ത്തി​ലാ​യ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രോ​ട് ഇ​ത്ത​വ​ണ​യും ക​നി​യാ​തെ അ​ധി​കൃ​ത​ർ. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽ​പാ​ദ​ന​വും വി​ല​യും ന​ന്നേ കു​റ​വാ​ണ്. സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്കാ​ണ് ക​രി​നി​ഴ​ൽ വീ​ണ​ത്. ഇ​ത്ത​വ​ണ സീ​സ​ൺ തു​ട​ക്ക​ത്തി​ൽ 160-165 രൂ​പ വ​രെ കി​ലോ​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 138 രൂ​പ​യാ​യി. ന​ന്നേ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ക​ശു​വ​ണ്ടി​യാ​ണ് ക​ട​ക​ളി​ലെ​ത്തു​ന്ന​തെ​ന്ന് ചെ​ങ്ങ​ളാ​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി മു​ഹ​മ്മ​ദ് കു​ഞ്ഞി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഉ​ൽ​പാ​ദ​ന​ക്കു​റ​വും വേ​ന​ൽ​മ​ഴ​യും കൂ​ടി​യാ​യ​തോ​ടെ ഇ​നി​യും വി​ല​യി​ടി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.സം​ഭ​ര​ണം ന​ട​ക്കാ​ത്ത​ത് മു​ത​ലെ​ടു​ത്ത് വി​ല​യി​ടി​ക്കാ​നാ​ണ് ക​ച്ച​വ​ട ലോ​ബി​ക​ളു​ടെ നീ​ക്കം. കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ​ക്ക് പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. അ​ന്ന് ക​ട​ക​ളി​ൽ ക​ശു​വ​ണ്ടി വാ​ങ്ങാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 80- 90 രൂ​പ​ക്ക് ശേ​ഖ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന് ന​ല്ല​വി​ല ന​ൽ​കി ക​ർ​ഷ​ക ര​ക്ഷ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടും എ​ല്ലാം ജ​ല​രേ​ഖ​യാ​വു​ക​യാ​യി​രു​ന്നു.

ക​ർ​ഷ​ക​ർ​ക്ക് കി​ലോ​ക്ക് മൂ​ന്ന് രൂ​പ ന​ൽ​കി ക​ശു​മാ​ങ്ങ സം​ഭ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ക്ര​മേ​ണ വി​ല കൂ​ട്ടി​ന​ൽ​കാ​നും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ക​ശു​മാ​ങ്ങ​യി​ൽ​നി​ന്ന് ജ്യൂ​സ്, സ്ക്വാ​ഷ്, അ​ച്ചാ​റു​ക​ൾ, മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​ക്കി കു​ടും​ബ​ശ്രീ മു​ഖേ​ന​യും മ​റ്റും വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ പ്ര​തീ​ക്ഷ​യും ന​ൽ​കി. കൂ​ടാ​തെ ഗോ​വ​ൻ മാ​തൃ​ക​യി​ൽ ക​ശു​മാ​ങ്ങ​യി​ൽ​നി​ന്ന് ഫെ​നി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി വൈ​കി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ജി​ല്ല​യി​ൽ പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​യി​രു​ന്നു ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ബാ​ങ്കി​നു കീ​ഴി​ൽ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി​യ​താ​യും വൈ​കാ​തെ ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പ​യ്യാ​വൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ന്റ് ടി.​എം. ജോ​ഷി പ​റ​ഞ്ഞു.നി​ല​വി​ൽ ലോ​ഡു​ക​ണ​ക്കി​ന് ക​ശു​മാ​ങ്ങ​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽ ന​ശി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ചാ​രാ​യ നി​ർ​മാ​ണ​ത്തി​നും മ​റ്റും ക​ശു​മാ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​മു​ണ്ടാ​ക്കു​ന്നി​ല്ല. ഗോ​വ​ൻ മോ​ഡ​ൽ ഫെ​നി​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ച്ച് ന​ല്ല സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​നാ​വു​മെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ വി​ല​യി​രു​ത്തി​യ​താ​ണ്. നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ശു​മാ​ങ്ങ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഉ​ൽ​പ​ന്ന നി​ർ​മാ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തും വ​ന്നി​ല്ല. ക​ടം വാ​ങ്ങി​യും മ​റ്റും തോ​ട്ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ക​ണ്ണീ​രൊ​ഴു​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.


Share our post

Kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

Published

on

Share our post

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Kannur

കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

Published

on

Share our post

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Trending

error: Content is protected !!