കുട്ടികളെ വരൂ…വായന ലഹരിയാക്കാം

Share our post

കണ്ണൂർ:അവധിക്കാലം ആഹ്ലാദകരമാക്കാൻ പദ്ധതിയൊരുക്കി ബഡിങ് റൈറ്റേഴ്‌സ്‌. സമഗ്ര ശിക്ഷ കേരളവും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന്‌ ‘എഴുത്തുകൂട്ടം വായനക്കൂട്ടം- വായനശാലകളിൽ’ പദ്ധതിയാണ്‌ കുട്ടികൾക്കായി തയ്യാറാക്കിയത്‌. വായനയും സർഗാത്മകതയും പരിപോഷിപ്പിക്കാൻ വിദ്യാലയങ്ങളിൽ സമഗ്രശിക്ഷാ കേരളം നടപ്പാക്കിയ പദ്ധതിയാണ് ബഡിങ് റൈറ്റേഴ്സ്. അവധിക്കാലത്ത് കുട്ടികളെ ഗ്രന്ഥശാലകളിലെത്തിച്ച്‌ മികച്ച വായനക്കാരാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാല പഞ്ചായത്ത് സമിതി നേതൃത്വത്തിൽ വായന, എഴുത്ത്, എഡിറ്റിങ് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ശിൽപ്പശാല സംഘടിപ്പിക്കും. നേതൃ സമിതിക്കുകീഴിലെ വായനശാലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലൈബ്രേറിയന്മാരും പരിശീലനത്തിൽ പങ്കാളികളാകും. ഇവരുടെ നേതൃത്വത്തിലായിരിക്കും വായനശാലകളിലെ പ്രവർത്തനം . ബിആർസി ജീവനക്കാർ അക്കാദമിക് പിന്തുണ നൽകും. ലഘുവ്യായാമങ്ങൾ, സുംബ- എയ്റോബിക്സ് ഡാൻസ്, റീൽസ് നിർമാണം, സിനിമാ പ്രദർശനം, കരകൗശല വസ്തുക്കളുടെ നിർമാണം തുടങ്ങിയവയുമുണ്ടാകും. വായന പരിപോഷണത്തിനായി സമഗ്രശിക്ഷ കേരളം ജില്ലയിൽ നടത്തിയ വായനച്ചങ്ങാത്തം വായനശാലകളിൽ പ്രവർത്തനത്തിന്റെ തുടർച്ചയാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!