Connect with us

Kannur

ജില്ലയിലെ മികച്ച ഹരിത നഗരങ്ങളിൽ പയ്യന്നൂർ നഗരസഭ ഒന്നാമത്

Published

on

Share our post

പയ്യന്നൂർ: നഗരസഭ മാലിന്യമുക്തം നവകരേളം ജനകീയ ക്യാമ്പയിൻ വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ പയ്യന്നൂർ നഗരസഭയ്ക്ക് വീണ്ടും അംഗീകാരം. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാകലക്ടർ അരുൺ കെ.വിജയനിൽ നിന്നും ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ വച്ച് മാലിന്യമുക്തം നവകേരളം ഒന്നും രണ്ടും ഘട്ടങ്ങളിലായി വാർഡ് തലം മുതൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ. കെ.രത്നകുമാരിയിൽ നിന്നും ചെയർപേഴ്സൺ ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മാലിന്യമുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ -മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വാർഡ്തലങ്ങൾ മുതൽ ജനകീയ സമിതികൾ രൂപീകരിച്ച് കൊണ്ട് നഗരസഭ നടപ്പിലാക്കി വന്നിരുന്നത്. നഗരശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചീകരണ തൊഴിലാളികളുടെയും, ഹരിത കർമ്മ സേന പ്രവർത്തകരുടെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചും, നഗരം ഹരിതാഭമാക്കുന്നതിന് നഗരസൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി ചെടികൾ വച്ച് പിടിപ്പിക്കുകയും, ജൈവ അജൈവ മാലിന്യങ്ങൾ നഗരങ്ങളിൽ വലിച്ചെറിയാതിരിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ ട്വിൻ ബിന്നുകൾ സ്ഥാപിച്ചു, തണൽ മരങ്ങളിൽ നിന്നും മറ്റും കൊഴിഞ്ഞു വീഴുന്ന കരിയില ശേഖരിക്കുന്നതിനായി നഗരത്തിൻ്റെ 8 പ്രധാന കേന്ദ്രങ്ങളിൽ കരിയില ശേഖരണ യൂനിറ്റ് സ്ഥാപിച്ചും തുടങ്ങി നഗരം ഹരിതാഭമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് അംഗീകാരത്തിനർഹമായതെന്ന് ചെയർപേഴ്സൺ പറഞ്ഞു. മാലിന്യ മുക്ത നവകേരളത്തിനായി നഗരസഭയുടെ ഹരിത – ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ നഗരസഭയോടൊപ്പം ചേർന്നു നിന്ന പൊതുജനങ്ങൾ, വ്യാപാര സമൂഹം, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, എൻ.എസ്.എസ്, എസ്.പി.സി വളണ്ടിയർമാർ, കുടുംബശ്രീ ഹരിതകർമ്മസേന -തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയുടെ ഭാഗമായാണ് നഗരസഭയ്ക്ക് ഈയൊരിരട്ട അംഗീകാരം ലഭിച്ചതെന്നും, തുടർന്ന് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും മുഴുവനാളുകളുടെയും സഹകരണമുണ്ടാകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.


Share our post

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Kannur

പരിയാരവും പെരിങ്ങോം–വയക്കരയും സമ്പൂർണ വായനശാലാ പഞ്ചായത്ത്

Published

on

Share our post

തളിപ്പറമ്പ്‌: പരിയാരവും പെരിങ്ങോം–വയക്കരയും സമ്പൂർണ വായനശാലാ പഞ്ചായത്തുകളായി. പരിയാരത്ത് വി ശിവദാസൻ എംപിയും പെരിങ്ങോം–വയക്കരയിൽ ജസ്റ്റിസ് കെ ചന്ദ്രുവും പ്രഖ്യാപനം നടത്തി. പരിയാരത്ത് കലക്ടർ അരുൺ കെ വിജയൻ, ജസ്‌റ്റിസ്‌ കെ ചന്ദ്രു, പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെന്റ്‌ കൺവീനർ ടി കെ ഗോവിന്ദൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം എം കെ രമേശ്‌കുമാർ, വി സി അരവിന്ദാക്ഷൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ഷീബ അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ്‌ പി ബാബുരാജൻ, സ്ഥിരംസമിതി അധ്യക്ഷരായ ആർ ഗോപാലൻ, ടി പി രജനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇ സി മല്ലിക, പി ജനാർദനൻ, പി വി സജീവൻ, എ വി രതീഷ്‌, അഷ്‌റഫ്‌ കൊട്ടോല, പി.വി പ്രസീത, കെ വി മധു എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പുഷ്‌പവല്ലിയെ ചടങ്ങിൽ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടി.വി ജയകൃഷ്‌ണൻ സ്വാഗതവും കെ വി മിനി നന്ദിയും പറഞ്ഞു. പെരിങ്ങോം-–വയക്കര പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം ജസ്റ്റിസ് കെ ചന്ദ്രു നിർവഹിച്ചു. പ്രസിഡന്റ് വി എം ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ഡോ. വി. ശിവദാസൻ എംപി, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, വൈസ് പ്രസിഡന്റ് ബിന്ദു രാജൻകുട്ടി, സുഭാഷ് അറുകര എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!