കുപ്രസിദ്ധ മോഷ്ടാവ് തീപ്പൊരി പ്രസാദ് കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വിവിധ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായത്. ആലപ്പുഴ ചെന്നിത്തലയിലെ തുമ്പിനാത്ത് വീട്ടിൽ പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് ഇന്നലെ രാത്രി കണ്ണൂർ മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ വെച്ച് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായവി വി ദീപ്തി, പി കെ സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, റമീസ് എന്നിവരുൾപ്പെട്ട പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനാൽ പ്രസാദിനെതിരെ വാറണ്ടും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.