ഹരിതകര്‍മസേന ചില്ലും വീടുകളില്‍ച്ചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്

ആലപ്പുഴ: ഹരിതകര്‍മസേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉള്‍പ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഉത്തരവു നല്‍കിയത്.ചില്ല് നിശ്ചിതകേന്ദ്രങ്ങളില്‍ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാര്‍ച്ചിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകര്‍മസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ട്രോളി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടര്‍ വീണ്ടും അച്ചടിച്ചു നല്‍കുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുന്‍കൂട്ടി അറിയിക്കണം. പ്ലാസ്റ്റിക് ശേഖരിക്കാന്‍ മാത്രം വീടുകളില്‍നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആക്രിക്കാര്‍ക്കു കൊടുത്താല്‍ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്. ഇതിലുപരി ജലാശയങ്ങളിലും പൊതുവിടങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതും തദ്ദേശവകുപ്പിന്റെ പുതിയ നിര്‍ദേശത്തിനു കാരണമായിട്ടുണ്ടെന്നാണു സൂചന.
പാഴ്വസ്തുശേഖരണ കലണ്ടര്‍ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങള്‍
ജനുവരി, ജൂലായ്: ഇ-വേസ്റ്റ്
ഫെബ്രുവരി: തുണിമാലിന്യം
മാര്‍ച്ച്, ഒക്ടോബര്‍: ആപത്കരമായ ഇ-മാലിന്യങ്ങള്‍ (പിക്ചര്‍ ട്യൂബ്, ബള്‍ബ്, ട്യൂബ്)
ഏപ്രില്‍, നവംബര്‍: ചെരിപ്പ്, ബാഗ്, തെര്‍മോകോള്‍, തുകല്‍, അപ്‌ഹോള്‍സ്റ്ററി വേസ്റ്റ്, പ്ലാസ്റ്റി ക് പായ, മെത്ത, തലയണ, ചവി ??.
മേയ്, ഡിസംബര്‍: കുപ്പി, ചില്ലു മാലിന്യങ്ങള്‍
ജൂണ്‍: ടയര്‍
ഓഗസ്റ്റ്: പോളി എത്‌ലിന്‍ പ്രിന്റി ങ് ഷീറ്റ്, സ്‌ക്രാപ് ഇനങ്ങള്‍
സെപ്റ്റംബര്‍: മരുന്നു സ്ട്രിപ്