ലഹരി ഉപയോഗം; പറശ്ശിനിക്കടവിൽ എം.ഡി.എം.എയുമായി യുവതികളും യുവാക്കളും പിടിയില്‍

Share our post

തളിപ്പറമ്പ്: കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ റെയിഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37), ഇരിക്കൂര്‍ സ്വദേശിനി റഫീന (24 ), കണ്ണൂര്‍ വസ്വദേശിനി ജസീന ( 22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എയും ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി. യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നു വിളി ക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് ഇവർ ലോഡ്ജില്‍ ആണെന്ന് വീട്ടുകാർ മനസിലാക്കിയത്. മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് എക്‌സൈസ് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!