കണ്ണൂർ ടൗൺ സ്ക്വയറിൽ വിഷു വിപണന മേള തുടങ്ങി

വനിതാവ്യവസായ സമിതിയും കുടുംബശ്രീയും ചേർന്ന് ഒരുക്കുന്ന വിഷു വിപണന മേളക്ക് തുടക്കമായി. കണ്ണൂർ ടൗൺ സ്ക്വയറിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 13-വരെ നടക്കുന്ന മേളയിൽ 64 സ്റ്റാളുകളാണ് ഉള്ളത്. കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉത്‌പന്നങ്ങൾ അടങ്ങിയ പത്ത് സ്റ്റാളുകളുണ്ട്. അച്ചാറുകൾ, കരകൗശല വസ്തുക്കൾ, കൈത്തറി സഹകരണ സംഘങ്ങൾ, ഗാർമെന്റ്‌സുകൾ എന്നിവയുടെ തുണിത്തരങ്ങൾ ലഭ്യമാണ്. വനിത വ്യവസായ സമിതി പ്രസിഡന്റ് പി ചന്ദ്രമതി, വൈസ് പ്രസിഡന്റ് സന്ധ്യ ബാബു, വനിത വ്യവസായ സമിതി ജനറൽ മാനേജർ അജി മോഹൻ എന്നിവർ സംസാരിച്ചു.