Kerala
പെന്‍ഷന്‍കാര്‍ക്ക് വിഷു കൈനീട്ടം: ഒരുഗഡു കൂടി അനുവദിച്ചു

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്ഷന് കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്ഷൻ വിഷുവിന് മുന്‍പ് വിതരണം ചെയ്യും. ഇതിനായി 820 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്ക് വഴി വീട്ടിൽ എത്തി പെന്ഷന് കൈമാറും.
Kerala
വിനോദസഞ്ചാരത്തിനായി രക്ഷിതാക്കള്‍ക്കൊപ്പം കക്കാടംപൊയിലെ റിസോര്‍ട്ടിലെത്തി; പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: രക്ഷിതാക്കള്‍ക്കൊപ്പം കക്കാടംപൊയിലിലെ റിസോര്‍ട്ടിലെത്തിയ ഏഴു വയസ്സുകാരന് പൂളില്‍ മുങ്ങി മരിച്ചു കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന് അഷ്മില്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി റിസോര്‍ട്ടിലെത്തിയത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഉടന്‍ മാതൃ-ശിശു വിഭാഗത്തിലേത്ത് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍.
Kerala
സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് രേഖകള്‍ വേണം; പെര്‍മിറ്റ് ഏപ്രില്‍ പത്ത് മുതല്‍ നിര്‍ബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. പെട്രോളിയം ഉല്പന്നങ്ങള് കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആഴശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതില്‍ കൂടുതലോ ഉള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികള്‍ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണര്‍, ടാക്സ്പെയര്‍ സര്‍വീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെര്‍മിറ്റിന്റെ ഒറിജിനല്‍ കൂടി ചരക്ക് നീക്കം നടത്തുമ്പോള്‍ കരുതണം. ഒരു പെര്‍മിറ്റ് പ്രകാരം 75 ലിറ്റര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയില്‍ ഒരു പെര്‍മിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെര്‍മിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും. ഓയില്‍ കമ്പനികള്‍ക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്ട്രേഷന് എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെര്‍മിറ്റ് ആവശ്യമില്ല.
Kerala
വിഷു ബമ്പര്‍ വിപണിയില്‍ എത്തി: ഒന്നാം സമ്മാനം 12 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ (ബി ആര് 103) ഭാഗ്യക്കുറി വിപണിയില്‍ എത്തി. ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ് സീരീസുകളിലായി വില്‍പ്പനയ്ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും.ടിക്കറ്റിന്റെ വില 300 രൂപയാണ്. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പ് 2025 മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലോട്ടറി ഏജന്റുമാര്‍ വഴിയും വിവിധ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും ലഭ്യമാകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്