ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം

Share our post

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!