മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് തുടങ്ങി

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കം. മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ രത്നബാബു, ടി കെ മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശോഭ സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഇശൽനൈറ്റ് അരങ്ങേറി. ചൊവ്വ വൈകിട്ട് ഏഴിന് സാംസ്കാരിക സായാഹ്നം ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘എയ് ബനാന’ ഫെയിം അഫ്സൽ അക്കുവിന്റെ ഗാനമേള അരങ്ങേറും.